ETV Bharat / automobile-and-gadgets

400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ - YEARENDER 2024

400 കിലോ മീറ്ററിലധികം റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന പ്രമുഖ കമ്പനികളുടെ 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ. അവയുടെ റേഞ്ച്, വില വിശദമായി അറിയാം.

ELECTRIC CARS OVER 400 KM RANGE  ELECTRIC CAR LAUNCHED IN 2024  ഇലക്ട്രിക് കാർ 2024  BEST ELECTRIC CAR 2024
Electric cars launched in 2024 over range of 400 km (Photo: Mahindra, Tata, Kia)
author img

By ETV Bharat Tech Team

Published : Dec 19, 2024, 1:35 PM IST

ഹൈദരാബാദ്: ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഗണ്യമായി വർധിച്ച വർഷമാണ് 2024. പല പ്രമുഖ കമ്പനികളും ഈ വർഷം പുതിയ ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കിയിരുന്നു. അതിനാൽ തന്നെ ഇവികൾ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് ഈ വർഷം വിപണിയിൽ നിരവധി ഓപ്‌ഷനുകൾ ലഭ്യമായിരുന്നു. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവിയുടെ കടന്നുവരവ് രാജ്യത്തിലെ ഇലക്‌ട്രിക് വാഹന വ്യവസായത്തിലെ വളർച്ചയെയാണ് എടുത്തുകാണിക്കുന്നത്. ഈ വർഷം പുറത്തിറക്കിയതിൽ 400 കിലോമീറ്ററിലധികം റേഞ്ച് നൽകുന്ന ഇലക്ട്രിക് കാറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

മഹീന്ദ്ര XEV 9e:

തദ്ദേശീയ കാർ നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ XEV 9e മോഡൽ 2024 നവംബർ മാസത്തിലാണ് പുറത്തിറക്കിയത്. 59kWh, 79kWh എന്നീ രണ്ട് ബാറ്ററി പായ്ക്കിലാണ് പുറത്തിറക്കിയത്. 79kWh ബാറ്ററി 656 കിലോമീറ്ററും 59kWh ബാറ്ററി 542 കിലോമീറ്ററും ആണ് റേഞ്ച് നൽകുന്നത്. 175 kW ചാർജറിൻ്റെ സഹായത്തോടെ വെറും 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് പിന്തുണ XEV 9e മോഡലിൽ നൽകിയിട്ടുണ്ട്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും സുഖപ്രദമായ സീറ്റുകളും മഹീന്ദ്ര XEV 9e-ൽ ഉണ്ട്. 43 ഇഞ്ച് ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണവും പാസഞ്ചർ, ഡ്രൈവർ കേന്ദ്രീകൃതമായ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. 21.90 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്ന ഇലക്‌ട്രിക് കാറിൽ നിരവധി മികച്ച ഫീച്ചറുകളും നൽകിയിട്ടുണ്ട്.

ELECTRIC CARS OVER 400 KM RANGE  ELECTRIC CAR LAUNCHED IN 2024  ഇലക്ട്രിക് കാർ 2024  BEST ELECTRIC CAR 2024
മഹീന്ദ്ര XEV 9e (ഫോട്ടോ - മഹീന്ദ്ര & മഹീന്ദ്ര)

മഹീന്ദ്ര BE 6e:

മഹീന്ദ്ര XEV 9e മോഡലിനൊപ്പം 2024 നവംബറിൽ പുറത്തിറക്കിയതാണ് മഹീന്ദ്ര BE 6e. 59kWh ൻ്റെ ഒരു ബാറ്ററി പാക്കിലാണ് BE 6e ലഭ്യമാകുക. 556 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന കാറിന്‍റെ പ്രാരംഭ വില 18.90 ലക്ഷം രൂപയാണ്. ഇൻ്റഗ്രേറ്റഡ് ഇൻവെർട്ടഡ് എൽ ആകൃതിയിലുള്ള ഡിആർഎല്ലുകൾ, 20 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ BE 6e മോഡലിൽ ഫീച്ചർ ചെയ്യുന്നുണ്ട്. ഈ ഇലക്‌ട്രിക് കാറിന് ആജീവനാന്ത ബാറ്ററി വാറൻ്റിയും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര BE 6 (ഫോട്ടോ - മഹീന്ദ്ര & മഹീന്ദ്ര)

ടാറ്റ കർവ് ഇവി:

ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 ഓഗസ്റ്റിലാണ് ഇലക്ട്രിക് എസ്‌യുവി കൂപ്പെ മോഡൽ ടാറ്റ കർവ് ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 45kWh, 55kWh എന്നീ രണ്ട് ബാറ്ററി ഓപ്‌ഷനുകളിൽ കർവ് ഇവി ലഭ്യമാവും. 45kWh ബാറ്ററി പാക്കിൽ 502 കിലോമീറ്റർ റേഞ്ചും, 55kWh ബാറ്ററി പാക്കിൽ 585 കിലോമീറ്റർ റേഞ്ചും നൽകാൻ ടാറ്റയുടെ ഈ ഇവിക്ക് കഴിയും. ക്രിയേറ്റീവ്, അകംപ്ലിഷ്‌ഡ്, അകംപ്ലിഷ്‌ഡ് പ്ലസ് എസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് എ എന്നിങ്ങനെ മൊത്തം അഞ്ച് വേരിയന്‍റുകളിൽ ടാറ്റ കർവ് ഇവി ലഭ്യമാകും. 17.49 മുതൽ 21.99 ലക്ഷം രൂപ വരെയാണ് ടാറ്റ കർവ് ഇവിയുടെ വിവിധ വേരിയന്‍റുകളുടെ വില.

ടാറ്റ കർവ്വ് (ഫോട്ടോ - ടാറ്റ മോട്ടോഴ്‌സ്)

ടാറ്റ പഞ്ച് ഇവി:

2024 ജനുവരിയിലാണ് ടാറ്റ പഞ്ച് ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 9.99 ലക്ഷം മുതൽ 14.29 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ വില വരുന്നത്. 25kWh, 35kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭ്യമാകും. 25kWh ബാറ്ററി പാക്കിൽ 315 കിലോമീറ്റർ റേഞ്ചും, 35kWh ബാറ്ററി പാക്കിൽ 421 കിലോമീറ്റർ വരെയും റേഞ്ച് നൽകുന്നതാണ് ഈ എസ്‌യുവി.

ടാറ്റ പഞ്ച് ഇവി (ഫോട്ടോ - ടാറ്റ മോട്ടോഴ്‌സ്)

കിയ EV9 GT-ലൈൻ:

കൊറിയൻ കാർ നിർമ്മാണ കമ്പനിയായ കിയയുടെ EV9 GT ലൈൻ വേരിയന്‍റ് 2024 ഒക്ടോബറിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 99.8 kWh ബാറ്ററി പാക്കുള്ള ഈ ഇലക്‌ട്രിക് കാർ 561 കിലോമീറ്റർ റേഞ്ച് നൽകും. 379 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും നൽകുന്ന മോട്ടറുള്ള ഇലക്‌ട്രിക് എഞ്ചിനാണ് EV9 GT ലൈനിൽ നൽകിയിരിക്കുന്നത്. 1.30 കോടി രൂപയാണ് കാറിന്‍റെ എക്‌സ്‌ഷോറൂം വില.

കിയ EV9 GT-ലൈൻ (ഫോട്ടോ - കിയ ഇന്ത്യ)

മെഴ്‌സിഡസ് ബെൻസ് EQS:

ജർമ്മൻ കാർ നിർമ്മാതാവായ മെഴ്‌സിഡസ് ബെൻസിന്‍റെ ഇലക്ട്രിക് സെഡാനായ EQS മോഡൽ 2024 സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 1.62 കോടി രൂപയാണ് ഈ സെഡാന്‍റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്‍റെ AWD വേരിയന്‍റിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉണ്ട്. 107.8 kWh ബാറ്ററിയുമായാണ് മോട്ടോറുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. പരമാവധി 857 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുന്ന കാറിന്‍റെ ഇലക്‌ട്രിക് മോട്ടോർ എടുത്തുപറയേണ്ട സവിശേഷതയാണ്. 516 ബിഎച്ച്‌പി കരുത്തും 855nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് EQSന്‍റെ ഇലക്‌ട്രിക് എഞ്ചിൻ.

മെഴ്‌സിഡസ് ബെൻസ് EQS (ഫോട്ടോ - മെഴ്‌സിഡസ് ബെൻസ് ഇന്ത്യ)

വോൾവോ EX40:

സ്വീഡിഷ് ആഢംബര കാർ നിർമാതാവായ വോൾവോ കാർസ് 2024 ഒക്ടോബറിലാണ് തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയായ XC40 റീചാർജ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പിന്നീട് കമ്പനി ഈ ഇലക്ട്രിക് കാറിന്‍റെ പേര് EX40 എന്നാക്കി മാറ്റുകയായിരുന്നു. 56.10 ലക്ഷം രൂപയ്‌ക്കാണ്(എക്‌സ്‌ ഷോറൂം) കാർ വിപണിയിൽ വിൽക്കുന്നത്. 69kWh ബാറ്ററി പായ്ക്കാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 475 കിലോമീറ്റർ വരെ റേഞ്ച് നൽകും. RWD കോൺഫിഗറേഷനിൽ വരുന്ന എസ്‌യുവിയുടെ പിൻവശത്ത് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിട്ടുണ്ട്. ഇലക്‌ട്രിക് മോട്ടോർ 238bhp പവറും 420nm ടോർക്കും ഉത്‌പാദിപ്പിക്കും.

വോൾവോ EX40 (ഫോട്ടോ - വോൾവോ)

ബിഎംഡബ്ല്യു ഐ5:

ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ഇലക്ട്രിക് സെഡാനായ ബിഎംഡബ്ല്യു i5 ഈ വർഷം ഏപ്രിലിൽ ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ 1.20 കോടി രൂപയ്ക്കാണ് (എക്‌സ് ഷോറൂം) ഈ പ്രീമിയം കാർ കമ്പനി വിൽക്കുന്നത്. i5 മോഡലിന്‍റെ എക്‌സ് ഡ്രൈവ് വേരിയന്‍റിന് 83.9 kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പരമാവധി 516 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ സാധിക്കുന്നതാണ് ബാറ്ററി. AWD സജ്ജീകരണത്തോടെയാണ് ബിഎംഡബ്ല്യു ഈ ഇലക്ട്രിക് കാർ പുറത്തിറക്കിയിരിക്കുന്നത്. മുന്നിലും പിന്നിലും ഓരോ മോട്ടോർ വീതം ഘടിപ്പിച്ചിട്ടുണ്ട്. 601bhp പവറും 795nm ടോർക്കും നൽകുന്നതാണ് ഇലക്‌ടിക് മോട്ടോർ.

ബിഎംഡബ്ല്യു i5 (ഫോട്ടോ - ബിഎംഡബ്ല്യു ഇന്ത്യ)

മിനി കൺട്രിമാൻ ഇലക്‌ട്രിക്:

2024 ജൂലൈയിലാണ് ചെറു ഹാച്ച്ബാക്ക് മോഡലായ കൺട്രിമാൻ ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പവറിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത കൺട്രിമാൻ ഇലക്ട്രിക് ഇ വേരിയൻ്റ് FWD സജ്ജീകരണത്തോടെയാണ് വരുന്നത്. 201 bhp പവറും 250nm ടോർക്കും ഉത്‌പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. 66.45 kWh ബാറ്ററി പായ്ക്കാണ് കാറിൽ നൽകിയിരിക്കുന്നത്. 462 കിലോമീറ്റർ വരെ പരമാവധി റേഞ്ച് നൽകാൻ ഈ ബാറ്ററി പായ്‌ക്കിനാവും.

മിനി കൺട്രിമാൻ ഇലക്ട്രിക് (ഫോട്ടോ - മിനി ഇന്ത്യ)

ബിവൈഡി ഇ-മാക്‌സ്:

ചൈനീസ് കാർ കമ്പനിയായ ബിവൈഡി തങ്ങളുടെ പല ഇലക്ട്രിക് ഉത്പ്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. 2024 ഒക്ടോബറിലാണ് ബിവൈഡി ഇ-മാക്‌സ് 7 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 55.4 kWh, 71.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിൽ കാർ ലഭ്യമാണ്. 55.4 കിലോ വാട്ടിന്‍റെ ബാറ്ററി 420 കിലോമീറ്റർ വരെയും 71.8 കിലോ വാട്ടിന്‍റെ ബാറ്ററി പരമാവധി 530 കിലോമീറ്റർ വരെയും റേഞ്ച് വാഗ്‌ദാനം ചെയ്യും. 26.90 ലക്ഷം മുതൽ 29.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് ഇ-മാക്‌സ് 7ന്‍റെ ഇന്ത്യൻ വിപണിയിലെ വില.

BYD eMax 7 (ഫോട്ടോ - BYD ഇന്ത്യ)

Also Read:

  1. അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
  2. ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
  3. നെക്‌സോൺ ഇവിക്ക് എതിരാളി കൂടപ്പിറപ്പ് തന്നെയോ? ടാറ്റയുടെ കർവ് ഇവിയും നെക്‌സോൺ ഇവിയും താരതമ്യം ചെയ്യാം
  4. വെറും 6 ലക്ഷത്തിൽ സൺറൂഫ് ഫീച്ചർ: ടാറ്റ പഞ്ചിന്‍റെ പുതുക്കിയ മോഡൽ വിപണിയിൽ; ഫീച്ചറുകൾ അറിയാം
  5. മലയാളി പേര് നൽകിയ കാർ, കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്‍റിലേക്ക് 'സ്‌കോഡ കൈലാഖ്‌' വരുന്നു: വില 7.89 ലക്ഷം രൂപ മുതൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.