ഇടുക്കി : നിരവധി തവണ മാതൃക നടപടികൾ ഉണ്ടായിട്ടും നിയമത്തെ വെല്ലുവിളിച്ച് യുവാക്കളുടെ സാഹസിക യാത്ര തുടരുന്നു. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലാണ് ഇന്ന് വൈകിട്ട് അപകടകരമായ രീതിയിൽ യുവാവ് യാത്ര ചെയ്‌തത്.
നിയമത്തിന് പുല്ല് വില; ഇന്നോവയുടെ ഡോറില്‍ ഇരുന്ന് സാഹസിക യാത്ര, സംഭവം മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ - Traffic Violation In idukki - TRAFFIC VIOLATION IN IDUKKI
ഇന്നോവയുടെ ഡോറില്‍ ഇരുന്ന് വീഡിയോ ചിത്രീകരണം. സാഹസിക യാത്ര നടത്തിയത് കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ.
![നിയമത്തിന് പുല്ല് വില; ഇന്നോവയുടെ ഡോറില്‍ ഇരുന്ന് സാഹസിക യാത്ര, സംഭവം മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ - Traffic Violation In idukki TRAFFIC VIOLATION IN MUNNAR ROAD TRAFFIC VIOLATION സാഹസികയാത്ര തുടർന്ന് യുവാക്കൾ മോട്ടോർ വാഹന വകുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/05-07-2024/1200-675-21877720-thumbnail-16x9-mvd.jpg)
Traffic Violation In Munnar Mattupetty Road (ETV Bharat)
Published : Jul 5, 2024, 6:52 PM IST
സാഹസികയാത്ര തുടർന്ന് യുവാക്കൾ (ETV Bharat)
ഇന്നോവ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ ശരീരം പുറത്തേക്ക് ഇട്ട് വിഡിയോ റെക്കോഡ് ചെയ്‌തുകൊണ്ടാണ് യുവാവ് യാത്ര നടത്തിയത്. കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ നടത്തിയ യാത്ര പിന്നാലെ എത്തിയവർ മൊബൈൽ കാമറയിൽ പകർത്തി. കഴിഞ്ഞ ദിവസം യാത്ര നടത്തിയവർക്കെതിരെ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.