കേരളം

kerala

ETV Bharat / state

ഇടുക്കിയിലെ ടൂറിസം മേഖല സ്‌തംഭിച്ചു; നിരാശരായി വിനോദ സഞ്ചാരികൾ - വിനോദ സഞ്ചാരികൾ

വിനോദ സഞ്ചാരികളെ നിരാശരാക്കി ഇടുക്കി ജില്ലയിലെ ടൂറിസം മേഖല

Tourism Spots Closed In Idukki  Idukki tourism  ഇടുക്കി ടൂറിസം  വിനോദ സഞ്ചാരികൾ  ഇടുക്കിയിലെ ടൂറിസം മേഖല സ്‌തംഭിച്ചു
Tourism Spots Closed In Idukki District

By ETV Bharat Kerala Team

Published : Feb 13, 2024, 3:52 PM IST

Tourism Spots Closed In Idukki District

ഇടുക്കി: ഇടുക്കി ജില്ലയിലെ ഹൈഡൽ ടൂറിസം സെന്‍ററുകളിൽ വിനോദ സഞ്ചാരികളെ കടത്തിവിടാതെ അനിശ്ചിതകാല സമരം ആരംഭിച്ച് ജീവനക്കാർ (Tourism Spots Closed In Idukki District). സിഐടിയുവിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ മൂന്നാറിലെ നാലോളം ഹൈഡൽ ടൂറിസം സെന്‍ററുകളിലും ഇടുക്കി ചെങ്കുളം സെന്‍ററുകളിലുമാണ് ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ജലാശയത്തിലൂടെയുള്ള ബോട്ടിങ്ങ് അടക്കമുള്ള യാത്ര നടത്താൻ കഴിയാത്ത സ്ഥിയിലാണ് സഞ്ചാരികൾ.

മൂന്നാർ മാട്ടുപ്പെട്ടി കുണ്ടള എക്കാപോയിന്‍റ് തുടങ്ങിയ ഹൈഡൽ ടൂറിസം സെന്‍ററുകളിലെയും ചെങ്കുളം ഇടുക്കി തുടങ്ങിയ പാർക്കുകളിലെയും ജിവനക്കാരാണ് പണിമുടക്കുന്നത്. ജീവക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, ജീവനക്കാരെ സ്ഥിരപ്പെടുത്തുക , ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക സെന്‍ററിലെ ആക്‌ടിവിറ്റികൾ സ്വകാര്യവ്യക്തികൾക്ക് നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഒൻപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മൂന്നാറിൽ ആരംഭിച്ച അനിശ്ചിതകാല സമരം ദേവികുളം എംഎൽഎ അഡ്വ. എ രാജ ഉദ്ഘാടനം ചെയ്‌തു.

ജീവനക്കാർ സമരം ആരംഭിച്ചതോടെ കാടുകളുടെ ദൃശ്യഭംഗി ആസ്വാദിച്ച് ജലാശയങ്ങളിലൂടെയുള്ള ബോട്ടിങ്ങ് ആസ്വാദിക്കാൻ സഞ്ചാരികൾക്ക് കഴിയുന്നില്ല. അവധി ദിവസമായതിനാൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ ബോട്ടിങ്ങ് നടത്താൻ എത്തിയത്. എന്നാൽ ജീവനക്കാർ കവാടത്തിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചതോടെ പലരും നിരാശയോടെ മടങ്ങുകയാണ്. വരയാടുകളുടെ പ്രജനനക്കാലം ആരംഭിച്ചതിനാൽ രാജമലയിലും സന്ദർശകർക്ക് പ്രവേശനമില്ല. ഹൈഡൽ ടൂറിസം സെന്‍ററുകളിലും സമരം ആരംഭിച്ചതോടെ മൂന്നാറിലെ ടൂറിസം സ്‌തംഭിക്കുമെന്ന് എ രാജ പറഞ്ഞു.

ABOUT THE AUTHOR

...view details