കേരളം

kerala

ETV Bharat / state

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് വിശദമായി - GOLD RATE TODAY

സ്വര്‍ണ വില കുറഞ്ഞു. ഇന്ന് കുറഞ്ഞത് 11 രൂപ.

ഇന്നത്തെ സ്വർണവില  TODAY GOLD RATE  സ്വര്‍ണ വില കുറവ്  GOLD PRICE REDUCED
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 30, 2024, 11:33 AM IST

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 11 രൂപയാണ് ഇന്ന് (നവംബർ 27) ഗ്രാമിന് കുറഞ്ഞത്. ഇതോടെ സ്വർണവില 7,150 രൂപയിലെത്തി. 80 രൂപ കുറഞ്ഞ് 57,200 രൂപയാണ് പവന് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8 രൂപ കുറഞ്ഞ് വില 5,850 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 100 രൂപയായി.

വില (രൂപയില്‍) വില (രൂപയില്‍)
സ്വര്‍ണം 57,200/പവന്‍ 7,150/ഗ്രാം
വെള്ളി 1,00,000/കിലോ 100/ഗ്രാം

നവംബർ 14, 16, 17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണത്തിന് 6935 രൂപയായിരുന്നു വില. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്‌ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സെപ്‌റ്റംബർ 20നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ഒക്‌ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,642.56 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 77,403 രൂപയുമാണ്. ആഗോള തലത്തിലുള്ള സ്വര്‍ണത്തിന്‍റെ ഡിമാന്‍റ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക്, ട്രംപിന്‍റെ വിജയം തുടങ്ങിയവ മൂലം സമീപകാലയളവില്‍ കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണം നേരിടുന്നത്.

തീയതി വില
നവംബർ 01 59,080
നവംബർ 02 58,960
നവംബർ 03 58,960
നവംബർ 04 58,960
നവംബർ 05 58,840
നവംബർ 06 58,920
നവംബർ 07 57,600
നവംബർ 08 58,280
നവംബർ 09 58,200
നവംബർ 10 58,200
നവംബർ 11 57,760
നവംബർ 12 56,680
നവംബർ 13 56,360
നവംബർ 14 55,480
നവംബർ 15 55,560
നവംബർ 16 55,480
നവംബർ 17 55,480
നവംബർ 18 55,960
നവംബർ 19 56520
നവംബർ 20 56920
നവംബർ 21 57160
നവംബർ 22 57,800
നവംബർ 23 58,400
നവംബർ 24 58,400
നവംബർ 25 57,600
നവംബർ 26 56,640
നവംബർ 27 56,840
നവംബര്‍ 28 56,720
നവംബര്‍ 29 57,280
നവംബര്‍ 30 57,200

വിലയിലെ ചാഞ്ചാട്ടത്തിന്‍റെ കാരണമിതാ...

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടേത് 6 ശതമാനവും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനവുമാണ് കുറച്ചത്. സ്വര്‍ണ വിലയില്‍ സംസ്ഥാനത്തുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. വര്‍ഷം തോറും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും രാജ്യത്തെ സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കപ്പെടും.

എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ അത് ഇന്ത്യയിലും വില കുറയാന്‍ കാരണാമാകില്ല. അതിന് കാരണം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ്. രാജ്യത്തെ സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ ഇവയെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്.

നിലവിൽ പ്രാദേശികമായുള്ള ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു ദിവസം തന്നെ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുമുണ്ട്.

Also Read:സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഭാവി എന്ത്? വിലയില്‍ വൻ മാറ്റം വരുന്നു, അറിയാം വിശദമായി

ABOUT THE AUTHOR

...view details