കാസർകോട്: കരിന്തളത്ത് പുലിയെ കണ്ടതായി നാട്ടുകാർ. കരിന്തളം ചോയങ്കോട് ആണ് പുലിയെ കണ്ടത്.
ഇന്ന് (26-09-2024) പുലർച്ചെ ഇതുവഴി നടന്ന് പോകുന്ന ആളാണ് പുലിയെ കണ്ടതെന്ന് അവകാശപ്പെട്ടത്. ഉടൻ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് മേഖലയിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ കണ്ടത് പുലിയെ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാസർകോട് വീണ്ടും പുലിയിറങ്ങി (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ മല്ലംപാറയിൽ പുലിയെ കണ്ടെത്തിരുന്നു. കെണിയിൽ കുടുങ്ങിയ പുലിക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലിയുടെ വയറിലാണ് കെണി കുടുങ്ങിയത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.
Also Read:കാസർകോട് മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു