കേരളം

kerala

ETV Bharat / state

ചൂരിമലയില്‍ പിടിയിലായ കടുവയെ തൃശൂരിലേക്ക് മാറ്റി, ഇനി വിദഗ്ധ ചികിത്സ - വയനാട്

വയനാട്ടില്‍ നിന്നും പിടിയിലായ രണ്ടാമത്തെ കടുവയായ WYS O9 ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കഴിയും. വിദഗ്‌ധ ചികിത്സയും സുവോളജിക്കല്‍ പാര്‍ക്കില്‍ വച്ച് കടുവയ്‌ക്ക് നല്‍കും.

WYS O9 tiger  Puttur Zoological Park  Forest department  കടുവയെ തൃശൂരിലേക്ക് മാറ്റി  ചൂരിമല  വയനാട്  പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
WYS O9 tiger now lives in Puttur Zoological Park

By ETV Bharat Kerala Team

Published : Jan 29, 2024, 1:29 PM IST

Updated : Jan 30, 2024, 8:07 PM IST

വയനാട്:ചൂരിമലയില്‍ നിന്നും കഴിഞ്ഞ ദിവസം വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയെ തൃശൂരിലേക്ക് കൊണ്ടു പോയി. WYS O9 കടുവയാണ് ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കഴിയുക (The forest department caught the tiger from Churimala took it to Thrissur).

ഇന്നലെ (28.01.24) രാത്രിയിലാണ് കടുവയെ തൃശൂരിലേക്ക് മാറ്റിയത്. കടുവയുടെ പല്ലിനും കാലിനും പരിക്കേറ്റതായി വനം വകുപ്പ് അറിയിച്ചു. ഇതിനായുള്ള വിദഗ്‌ധ ചികിത്സയും സുവോളജിക്കല്‍ പാര്‍ക്കില്‍ വച്ച് കടുവയ്‌ക്ക് നല്‍കും.

വയനാട്ടില്‍ നിന്നും പിടിയിലായ രണ്ടാമത്തെ കടുവയെയാണ് ഇപ്പോള്‍ തൃശ്ശൂരിലേക്ക് മാറ്റിയിരിക്കുന്നത്.

കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ കാട്ടാന ആക്രമിച്ചു:വയനാട് പുൽപ്പള്ളിയിൽ വീടിന് സമീപത്തെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കാട്ടാന ആക്രമിച്ചു (A boy was attacked by a elephant). പാക്കം കാരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍ - കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത് (14 ) നാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ (28/01/2024) രാത്രി 8 മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് വരുമ്പോള്‍ കോളനിക്ക് തൊട്ടടുത്ത് എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

റോഡരികിലെ തോട്ടത്തിലുണ്ടായിരുന്ന കാട്ടാന കുട്ടിയെ എടുത്ത് എറിഞ്ഞതായി കൂട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കൂട്ടുകാര്‍ തന്നെയാണ് അവശ നിലയിലായിരുന്ന ശരതിനെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ആദ്യം പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആണ് ശരത്.

Last Updated : Jan 30, 2024, 8:07 PM IST

ABOUT THE AUTHOR

...view details