കേരളം

kerala

ETV Bharat / state

നറുക്കെടുപ്പിന് ഇനിയൊരു നാള്‍ ബാക്കി; തിരുവോണം ബമ്പര്‍ വില്‍പന 70 ലക്ഷത്തിലേക്ക് - KERALA STATE THIRUVONAM BUMPER 2024

തിരുവോണം ബമ്പര്‍ വില്‍പന 70 ലക്ഷത്തിലേക്ക്. 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് ഇത്തവണ വിപണിയിലെത്തിച്ചത്. വില്‍പനയില്‍ ഒന്നാമത് പാലക്കാട്.

2024 THIRUVONAM BUMPER LOTTERY  തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പന  2024 തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്  കേരള ഭാഗ്യക്കുറി വകുപ്പ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 7, 2024, 6:58 PM IST

തിരുവനന്തപുരം: നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ശേഷിക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ഇതില്‍ ഇന്നലെ വൈകുന്നേരം (ഒക്‌ടോബര്‍ 06) നാല് മണിവരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

ഒരു ദിവസം മാത്രം ശേഷിക്കേ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫിസുകളിലേതുള്‍പ്പെടെ 12,78,720 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റ് തീരും എന്ന നിലയിലേക്ക് വില്‍പന പുരോഗമിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാളെ (ഒക്‌ടോബര്‍ 8) ഉച്ചയ്ക്ക് ഒന്നരയ്ക്ക് വികെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജ ബമ്പറിന്‍റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്‍റെ ഉദ്ഘാടനവും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്‌ടര്‍ എബ്രഹാം റെന്‍, ജോയിന്‍റ് ഡയറക്‌ടര്‍മാരായ മായ എന്‍.പിള്ള, എം.രാജ് കപൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് ടിക്കറ്റ് വില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി അവബോധ പ്രചാരണം ലോട്ടറി വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരെയുള്ള അവബോധ പ്രചാരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.

Also Read:'ദാ ഇങ്ങോട്ട് പോരൂ എല്ലാം ഇവിടുണ്ട്'; മുഴുവന്‍ ജില്ലകളിലെയും ബംബര്‍ ടിക്കറ്റുകള്‍ 'ഭാഗ്യധാര'യിൽ ലഭ്യം

ABOUT THE AUTHOR

...view details