തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ റൺവേ വീണ്ടുമടച്ചു. വൈകിട്ട് 4 മണി മുതൽ 9 മണി വരെയാണ് പൈങ്കുനി ഉത്സവത്തിന്‍റെ സമാപനം കുറിച്ചുള്ള അൽപശി ഘോഷയാത്രയ്ക്കായി റൺവെ അടച്ചിട്ടത്.
പൊലീസ് ബാൻഡ്, കുതിര സേന എന്നിവയുടെ അകമ്പടിയോടെയാണ് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടത്. പടിഞ്ഞാറെ കോട്ട കടന്നു ഈഞ്ചക്കൽ, വള്ളക്കടവ് വഴിയാണ് ഘോഷയാത്ര വൈകിട്ട് 5:30ന് വിമാനത്താവളത്തിൽ പ്രവേശിച്ചത്.