കേരളം

kerala

ETV Bharat / state

തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം; നാലമ്പലത്തിൽ കടന്നത് ഓട് പൊളിച്ച്- വീഡിയോ - THEFT IN THIRUVILWAMALA TEMPLE - THEFT IN THIRUVILWAMALA TEMPLE

ബുധനാഴ്‌ച പുലർച്ചെയോടെയാണ് സംഭവം ഉണ്ടായത്. ഒരു ലക്ഷത്തിലധികം രൂപ നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

THIRUVILWAMALA TEMPLE  തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം  THEFT IN TEMPLE  വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം
Theft in Thiruviwamala temple (ETV Bharat)

By ETV Bharat Kerala Team

Published : Jul 24, 2024, 12:07 PM IST

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം (ETV Bharat)

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. നാലമ്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്‌ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

രാവിലെ അഞ്ചിന് കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. ഒരു ലക്ഷത്തിലധികം രൂപ നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

ഉടൻ പഴയന്നൂർ പൊലീസിൽ വിവരം അറിയിച്ചു. പതിവ് ചടങ്ങുകൾക്കും ദർശനത്തിനും മുടക്കം വരുത്തിയിട്ടില്ല. പൊലീസ് എത്തി പരിശോധകൾ പൂർത്തിയാക്കിയാൽ മാത്രമേ വിശദവിവരങ്ങൾ ലഭിക്കൂ.

Also Read:ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണത്തിനൊപ്പം സിസിടിവിയുടെ ഡിവിആറും കവർന്നു

ABOUT THE AUTHOR

...view details