കോട്ടയം:രാജ്യത്തെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ പ്രദേശമായി കോട്ടയം. ചൂട് കൂടിയ സാഹചര്യത്തിൽ ജലാശയങ്ങളിലെ വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ വിവിധ കാർഷിക വിളകളെയും ബാധിച്ചു. ജനുവരി 23 മുതൽ 27 വരെ 1.6 ഡിഗ്രി മുതൽ 3.6 ഡിഗ്രി വരെയാണ് താപനില വർധിച്ചത്. ജനുവരി 24ന് 36.5 ഡിഗ്രി താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. 27ന് 37 ഡിഗ്രിയുമായിരുന്നു. സാധാരണ താപനിലയിൽ നിന്ന് 3.6 ഡിഗ്രിയുടെ വർധവാണ് ഉണ്ടായത്.
കേരളത്തിലുണ്ടായിരിക്കുന്ന ചൂട് അടിസ്ഥാനപരമായി ആഗോള കാലാവസ്ഥ പ്രതിഭാസത്തിൻ്റെ പരിണിതഫലം തന്നെയാണെന്ന് ട്രോപ്പിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എക്കോളജിക്കൽ സയൻസിലെ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കോട്ടയം പോലുള്ള ജില്ലകളിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നതായി കാണുന്നുണ്ട്. ഇതിനുള്ള കാരണം ഭൂവിനിയോഗ രീതിയിലുണ്ടായിരിക്കുന്ന മാറ്റവും ജൈവ ആവരണത്തിൻ്റെ അളവ് വളരെ കുറഞ്ഞു പോകുന്ന എന്ന പ്രതിഭാസവുമാണ്. കൃഷി പോലും ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്." -പുന്നൻ കുര്യൻ പറഞ്ഞു.