കേരളം

kerala

ETV Bharat / state

ക്ലാസ് മുറിയിൽ അധ്യാപികയെ പാമ്പുകടിച്ചു; സംഭവം ഓണാഘോഷ പരിപാടിയ്‌ക്കിടെ - SNAKE BITES TEACHER AT SCHOOL

ഓണാഘോഷ പരിപാടിക്കിടെ ക്ലാസ് മുറിയിൽ നിന്ന് അധ്യാപികയ്‌ക്ക് പാമ്പുകടിയേറ്റു. കാസർകോട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്‌ക്കാണ് കടിയേറ്റത്.

SNAKE BITTEN SCHOOL TEACHER  SNAKE ATTACKED SCHOOL TEACHER  അധ്യാപികയെ പാമ്പുകടിച്ചു  അധ്യാപികയ്‌ക്ക് പാമ്പുകടിയേറ്റു
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 13, 2024, 4:28 PM IST

ഓണാഘോഷ പരിപാടിക്കിടെ അധ്യാപികയ്‌ക്ക് പാമ്പുകടിയേറ്റു. (ETV Bharat)

കാസർകോട് :സ്കൂളിനകത്ത് ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു.നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് അധ്യാപികയെ ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിച്ചത്. നീലേശ്വരം സ്വദേശി വിദ്യയ്‌ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാലിലെയായിരുന്നു സംഭവം.സ്കൂളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള കലാമത്സരങ്ങൾ നടക്കുന്നതിനിടയിലാണ് വിദ്യയെ പാമ്പുകടിച്ചത്. ക്ലാസ് മുറിയിലെ മേശയുടെ മുകളിൽ ഇരിക്കുകയായിരുന്നു അധ്യാപിക.

കടിയേറ്റയുടൻ തിരിഞ്ഞു നോക്കിയ ടീച്ചര്‍ പാമ്പിനെ കണ്ടയുടന്‍ അവിടെ വെച്ചു തന്നെ വടിയെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു. ഉടൻ തന്നെ കാല് വെള്ളം ഉപയോഗിച്ച് കഴുകി. സംഭവം അറിഞ്ഞതോടെ അധ്യാപകരും ഓടിയെത്തി അധ്യാപികയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് ആണ് കടിച്ചത് എന്നാണ് ആദ്യം കരുതിയത്.

ഇതോടെ എല്ലാവരും പേടിച്ചാണ് ആശുപത്രിയിലേക്ക് പോയതെന്ന് സഹപ്രവർത്തകയായ അധ്യാപിക പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന് ഓണാഘോഷ പരിപാടിയും അൽപ സമയം നിർത്തിവച്ചു. ആശുപത്രിയിൽ എത്തി പാമ്പിനു വിഷമില്ലെന്നു ഡോക്‌ടർ അറിയിച്ചതോടെയാണ് അധ്യാപകർക്ക് ആശ്വാസമായത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തനിക്കിപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധ്യാപിക വിദ്യ ഇടിവി ഭാരതിനോട് പറഞ്ഞു. പറഞ്ഞു."രാവിലെ എട്ട് ബി ക്ലാസിൽ വച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ ഞാൻ തന്നെയാണ് അടിച്ചു കൊന്നത്. ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ല. 24 മണിക്കൂർ നിരീക്ഷണം വേണമെന്ന് ജില്ല ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചിട്ടുണ്ട്. ഓരോ മണിക്കൂർ കൂടുമ്പോൾ രക്തം പരിശോധനയ്ക്ക് അയക്കുന്നുണ്ട്." അധ്യാപിക പറഞ്ഞു.

ആരോഗ്യ പ്രശ്ങ്ങൾ ഇല്ലെങ്കിലും നടക്കാൻ പാടില്ലെന്നു അധ്യാപികയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ അധ്യാപികക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് രക്ഷയായെന്നും സ്‌കൂൾ പ്രധാന അധ്യാപിക കല പറഞ്ഞു.

Also Read : പാമ്പുകടി മരണങ്ങള്‍ക്ക് തടയിടാനൊരുങ്ങി വനംവകുപ്പ്; കുടുംബശ്രീക്ക് സ്‌നേക്ക് റെസ്‌ക്യൂ പരിശീലനം നല്‍കും - Snake Rescue Training To Womens

ABOUT THE AUTHOR

...view details