കേരളം

kerala

ETV Bharat / state

10 കിലോമീറ്ററിന് 2500 രൂപ; സംസ്ഥാനത്തെ ആംബുലൻസുകള്‍ക്ക് മിനിമം ചാര്‍ജ്, താരിഫ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ - ambulance tariff in Kerala - AMBULANCE TARIFF IN KERALA

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് നിശ്ചയിച്ചു. ഡ്രൈവർമാർക്ക് യൂണിഫോമും ഐഡി കാർഡും. ബിപിഎൽ കാർഡുള്ളവര്‍ക്ക് യാത്ര ചെലവില്‍ 20 ശതമാനം കുറവ്.

AMBULANCE RATES IN KERALA  TRANSPORT MINISTER KB GANESH KUMAR  ആംബുലൻസ് താരിഫ് നിരക്ക്  മന്ത്രി കെബി ഗണേഷ് കുമാർ
Ambulance And Minister KB Ganesh Kumar (ETV Bharat)

By ETV Bharat Kerala Team

Published : Sep 24, 2024, 5:08 PM IST

തിരുവനന്തപുരം: കേരളത്തില്‍ ആംബുലൻസ് താരിഫ് നിരക്കുകൾ നിശ്ചയിച്ചതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആംബുലൻസ് ഡ്രൈവർമാർക്ക് യൂണിഫോമും പ്രത്യേക പരിശീലനവും ഐഡി കാർഡും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആംബുലൻസ് ഉടമകളും തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെബി ഗണേഷ് കുമാർ.

നേവി ബ്ലൂ നിറത്തിലുള്ള യൂണിഫോമാകും ഡ്രൈവർമാർക്ക് നൽകുക. അപകടം നടന്നാലുടൻ ആംബുലൻസുകൾ സൗജന്യമായി രോഗിയെ ആശുപത്രിയിലെത്തിക്കും. കാൻസർ രോഗികൾക്കും 12 വയസിന് താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് 2 രൂപ ഇളവ് നൽകും. ബിപിഎൽ കാർഡുകാർക്ക് മൊത്തം ആംബുലൻസ് യാത്ര ചെലവിൽ നിന്നും 20 ശതമാനം കുറവുണ്ടാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

10 കിലോമീറ്ററിനാണ് പുതിയ താരിഫ് പ്രകാരം മിനിമം ചാർജ് തീരുമാനിച്ചത്. ഐസിയു സംവിധാനമുള്ള ആംബുലൻസിന് 10 കിലോമീറ്ററിന് 2500 രൂപയാകും മിനിമം ചാർജ്. വെന്‍റിലേറ്റർ ഉൾപ്പെടാത്ത സി ലെവൽ ആംബുലൻസുകൾക്ക് 1500 രൂപയാണ് മിനിമം ചാർജ്. ബി ലെവൽ ആംബുലൻസുകൾക്ക് 1000 രൂപയും ഒമ്‌നി ഉൾപ്പെടെയുള്ള ചെറിയ ആംബുലൻസുകൾക്ക് 800 രൂപയുമാണ് മിനിമം ചാർജ്. അധിക കിലോമീറ്ററിന് 25 രൂപ വീതം നൽകണം. താരിഫുകൾ ആംബുലൻസിലെ രോഗിയെ കിടത്തുന്ന ക്യാബിനിൽ പ്രദർശിപ്പിക്കണം. യാത്ര വിവരങ്ങൾ അടങ്ങിയ ലോഗ് ബുക്ക് ആംബുലൻസുകളിൽ നിർബന്ധമാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

Also Read:ലൈംഗികാതിക്രമ കേസില്‍ മുകേഷ് അറസ്‌റ്റില്‍; ജാമ്യത്തില്‍ വിട്ടു

ABOUT THE AUTHOR

...view details