കോഴിക്കോട് : മുക്കം കറുത്ത പറമ്പിൽ ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്ത പറമ്പിൽ ഇറക്കത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ടാങ്കർ ലോറി ആദ്യം ഇന്നോവ കാറിൻ്റെ പുറകിൽ ഇടിച്ചു. ഇന്നോവ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെന്നി മാറിയ ടാങ്കർ ലോറി മറ്റൊരു ബസിലും ഇടിച്ചു.
നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു - Tanker Lorry Accident - TANKER LORRY ACCIDENT
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്ത പറമ്പിൽ ഇറക്കത്തിൽ വച്ചാണ് അപകടം
Published : May 22, 2024, 10:24 PM IST
|Updated : May 23, 2024, 7:10 AM IST
അപകടത്തിൽ എല്ലാ വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ടാങ്കർ ലോറിയുടെ മുൻ വശത്തെ രണ്ട് ടയറുകളും പൊട്ടിതകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇറക്കവും വളവും ഉള്ള സ്ഥലത്തുവച്ച് ടിപ്പർ ലോറികൾ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇന്നോവ കാർ ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്ന് ടാങ്കർ ലോറി ഡ്രൈവർ പറഞ്ഞു.
Also Read:മരം കയറ്റിവന്ന ലോറി റോഡിലേക്ക് ചെരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം