ആലപ്പുഴ: പൊലീസും വക്കീലും ഒരേ ബസില്‍, പിന്നെ ബസില്‍ മോഷണം നടന്നാല്‍ പറയേണ്ടതുണ്ടോ... കെഎസ്‌ആർടിസി ബസില്‍ കവര്‍ച്ച നടത്തിയ നടോടി സ്‌ത്രീയെ പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. അഭിഭാഷകയുടെ ബാഗില്‍ നിന്ന് പണവും സ്വര്‍ണവും കട്ടെടുത്ത നാടോടി സ്‌ത്രീയെ അതേ ബസിലുണ്ടായിരുന്ന അരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സബിത കൈയ്യോടെ പിടികൂടുകയായിരുന്നു.
പിടിക്കപ്പെട്ടപ്പോള്‍ ഇറങ്ങിയോടിയ സ്‌ത്രീയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട് അണ്ണാനഗർ, എംജിആർ കോളനിയിൽ സ്നേഹപ്രിയ(33)യെയാണ് അരൂർ പൊലീസ് പിടി കൂടിയത്. സ്വർണ്ണം മാറ്റി വാങ്ങുന്നതിനായി ചമ്മനാട് ബസ് സ്‌റ്റോപ്പിൽ നിന്ന് എറണാകുളത്തേക്ക് പോകാനായി കെഎസ്ആർടിസി ബസിൽ കയറിയ യുവതി ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവും വളയും കവർന്നതായി മനസിലായത്.
ഈ സമയം അരൂർ പൊലീസ് സ്‌റ്റേഷനിലെ എഎസ് സബിത സ്‌റ്റേഷനിലേക്ക് വരുന്നതിനായി ബസിൻ്റെ പിൻഭാഗത്ത് ഉണ്ടായിരുന്നു. ഇവർ നോട്ട് ചുരുട്ടിമാറ്റുന്നത് ശ്രദ്ധയിൽ പ്പെട്ട സബിത ഉടനെ അവരെ പിടികൂടുകയായിരുന്നു. വിവരം മനസിലാക്കിയ യുവതി വളയും പണവും ബസിന്‍റെ പ്ലാറ്റ്ഫോമിലേക്ക് ഇട്ടുകളഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.