കോട്ടയം: യുജിസി കരട് വിജ്ഞാപനത്തിനെതിരെ സിറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡ് കമ്മിറ്റി. കരട് വിജ്ഞാപനം ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം അപ്രായോഗികമാക്കുമെന്നും ചങ്ങനാശ്ശേരി എസ്‌ബി കോളജിൽ ചേർന്ന സിനഡിൽ ചൂണ്ടിക്കാട്ടി. പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് സീറോമലബാര്‍ സഭ പിന്തുണ നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സിനഡിൽ അദ്ദേഹം പറഞ്ഞു. എക്കാലവും ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു കാലവും നിശബ്‌ദരായി ഇരുന്നിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, സിനഡൽ കമ്മിറ്റി സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഫാ.ജോബി കാരക്കാട്ട് എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.
Also Read:കോളജുകളിലെ നിയമനങ്ങള്‍ക്ക് പുതിയ യോഗ്യതാ മാനദണ്ഡം; കരട് പുറത്തിറക്കി യുജിസി, കൽപിത സർവകലാശാലകൾക്കും ബാധകം