തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണം നേരിടുന്ന സ്വപ്‌ന സുരേഷ് മാധ്യമരംഗത്തേക്ക്. സംഘപരിവാർ ആഭിമുഖ്യമുള്ള ഓൺലൈൻ ചാനലിന്‍റെ എക്‌സിക്യുട്ടീവ് ബിസിനസ് അഡ്‌മിനിസ്ട്രേറ്ററാകുമെന്നാണ് സ്വപ്‌ന തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പ്രഖ്യാപിച്ചത്. മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സ്വപ്‍ന കുറിച്ചു.
വിശ്വസ്‌തയും സത്യസന്ധയുമായ പത്രപ്രവർത്തകയാകുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും ധാർമ്മികതയോടും മൂല്യങ്ങളോടും ആത്മാർത്ഥതയോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് വാക്ക് തരുന്നുവെന്നും സ്വപ്‌ന അഭിപ്രായപ്പെട്ടു.