കൊല്ലം: ദേശീയ സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി നടത്തപ്പെടുന്ന സ്വച്ഛത പഖ്വാദ കൊല്ലത്ത് സംഘടിപ്പിച്ചു. ഇന്ത്യൻ ഓയിലിൻ്റെ നേതൃത്വത്തിൽ എൻസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടി കേന്ദ്ര പ്രകൃതിവാതക പെട്രോളിയം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്‌തു. ഫലവർഗങ്ങൾ തരുന്നതും ജലസ്രോതസുകൾ ശക്തിപ്പെടുത്തുന്നതുമായ മരങ്ങൾ തിരഞ്ഞെടുക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു.
പഴങ്ങൾ കിളികൾക്കും അണ്ണാൻപോലുള്ള ജീവികൾക്കും ഉപകാരപ്രദമാണ്. ബാക്കി നമുക്കും എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഒരുദൈവ ഭൂമി എന്ന സങ്കൽപ്പത്തിലേക്ക് മാറ്റാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിസി ആസ്ഥാനത്ത് സുരേഷ് ഗോപി വൃക്ഷത്തൈ നട്ടു.