കേരളം

kerala

ETV Bharat / state

സുരേഷ് ഗോപിക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വീകരണം; ബിജെപി യോഗത്തിനായി നാളെ ഡൽഹിക്ക് - Suresh Gopi welcomed by Bjp workers and leaders - SURESH GOPI WELCOMED BY BJP WORKERS AND LEADERS

കേരളത്തില്‍ താമരവിരിയിച്ച സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകരുടെ ആദരം. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് ലഭിച്ചത് വന്‍ വരവേല്‍പ്പ്.

LOK SABHA ELECTION 2024  BJP HEAD QUARTERS  THRISSUR LOK SABHA CONSTITUENCY  സുരേഷ് ഗോപി
സുരേഷ് ഗോപിയെ സ്വീകരിക്കുന്ന കെ സുരേന്ദ്രൻ (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 10:03 PM IST

സുരേഷ് ഗോപിക്ക് ബിജെപി ഓഫീസിൽ നൽകിയ സ്വീകരണം (ETV Bharat)

തിരുവനന്തപുരം: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശോജ്വലമായ സ്വീകരണം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും തലപ്പാവ് അണിയിച്ചും ബിജെപി പ്രവർത്തകരും നേതാക്കളും സുരേഷ് ഗോപിയെ സ്വീകരിച്ചു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും സുരേഷ് ഗോപിയെ സ്വീകരിക്കാൻ എത്തി. വിജയിച്ച ബിജെപി എംപിമാരുടെ യോഗം ചേരാനായി നാളെ സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകും.

നാളെ തൃശ്ശൂരിലേക്ക് പോകാനായി താരം നേരത്തെ തന്നെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തിയ ശേഷം യാത്ര മാറ്റിവയ്ക്കണമെന്ന് അറിയിച്ചിരുന്നതായി സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് വൈകിട്ട് സ്വീകരണ പരിപാടികൾക്ക് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ സുരേഷ് ഗോപിയോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.

Also Read:രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ' - INDIA Bloc Ahead Of NDA In UP

ABOUT THE AUTHOR

...view details