കേരളം

kerala

ETV Bharat / state

'മാധ്യമങ്ങൾക്ക് എന്താണോ തീറ്റ അവർ അത് മാത്രമേ എടുക്കൂ'; അധിക്ഷേപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണമെന്ന് സുരേഷ് ഗോപി എംപി.

SURESH GOPI MP  മാധ്യമ പ്രവർത്തകർക്ക് അധിക്ഷേപം  INSULTED JOURNALISTS  മുനമ്പം വഖഫ് ഭൂമി പ്രതിഷേധം
SURESH GOPI MP (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

എറണാകുളം: മാധ്യമപ്രവര്‍ത്തകരെ വീണ്ടും അധിക്ഷേപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളെ ആരും കുറ്റപറയേണ്ട എന്ന ആമുഖത്തോടെയായിരുന്നു അധിക്ഷേപം. അവർക്ക് എന്താണോ തീറ്റ അത് മാത്രമേ അവർ എടുക്കുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുനമ്പത്ത് നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച് താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് മാധ്യമങ്ങൾ. അത് നിലനിർത്താൻ അവർക്കത് തിരിച്ച് പിടിച്ചേ പറ്റുവെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ കണ്ണുനീര്‍ തീറ്റയാക്കുന്ന മാധ്യമങ്ങളുടെ ദഹനശേഷി നഷടമാകും.

സുരേഷ് ഗോപി എംപി സംസാരിക്കുന്നു. (ETV Bharat)

തൻ്റെ സന്ദര്‍ശനം വാഗ്‌ദാനങ്ങള്‍ നല്‍കാനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണ - പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ല. തന്നെ ക്ഷണിച്ചതിന് ശേഷമാണ് താൻ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സമരപ്പന്തലിൽ എത്തിയത്. ക്ഷണിക്കാതെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പോകുന്ന രാഷ്ട്രീയ നേതാവല്ല താനെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. രാജി വച്ച് പോകാൻ പറയണം. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Also Read:നിവേദനം നൽകാൻ എത്തിയവരെ അപമാനിച്ചു, എംപിയുടെ പ്രവൃത്തി മാനക്കേടുണ്ടാക്കി; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ബിജെപി പ്രാദേശിക നേതാവ്

ABOUT THE AUTHOR

...view details