പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ വൃത്തികെട്ട സ്ത്രീയാണെന്ന് മുൻ എംഎല്‍എ പിസി ജോർജ്. ദിവ്യ ചെയ്‌തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസിന്‍റെ ഉടമകളായി സിപിഎം നേതൃത്വം മാറിയെന്ന് പിസി ജോർജ് പറഞ്ഞു. നവീൻ ബാബുവിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിസി ജോർജ്.
'ഇത്രയും നീചമായ പ്രവൃത്തി ചെയ്‌ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവർ. സിപിഎം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്‌തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസിന്‍റെ ഉടമകളായി സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഖകരമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതില്‍ ശരിക്കും സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ എൻക്വയറിയോ വേണം. പമ്പിന് അപേക്ഷ നല്‍കിയ ആള്‍ അഞ്ച് പൈസക്ക് ഗതിയില്ലാത്തവനാണ്. പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ബിനാമിയാണ് അയാള്‍. അയാള്‍ ഒരാളുടെ ജീവിതം തകർത്തു. അത് ആഘോഷിക്കുകയാണ് കണ്ണൂർ സിപിഎം. ഇനിയെങ്കിലും ജനം ബോധവാന്മാരാകണമെന്നും പിസി ജോർജ് പറഞ്ഞു.
Also Read:മുന്‍ എഡിഎമ്മിന്‍റെ മരണം; ദിവ്യക്കെതിരെ പാർട്ടി നടപടി ഉടൻ ഇല്ല