ETV Bharat / bharat

ദീപാവലിക്ക് യാത്ര പോകുന്നുണ്ടോ? ഉത്സവ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിന്‍ സർവിസുകള്‍, അറിയേണ്ടതെല്ലാം

7000 അധിക ട്രെയിനുകള്‍. സ്പെഷ്യൽ ഫെസ്‌റ്റിവൽ സർവിസുകള്‍ നവംബർ 30 വരെ.

INDIAN RAILWAY FESTIVE SERVICES  SPECIAL TRAIN SERVICE INDIA  ഇന്ത്യന്‍ റെയിൽവേ സർവിസസ്  SURVEY AND SMS INDIAN RAILWAY
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

ന്യൂഡൽഹി: ഉത്സവകാലത്തെ തിരക്കൊഴിവാക്കാൻ റെയിൽവേയുടെ പുതിയ ട്രെയിൻ സർവീസുകൾ. ഒക്‌ടോബർ 1 ന് തുടങ്ങിയ ഫെസ്‌റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ നവംബർ 30 വരെ സർവിസ് തുടരും. ദീപാവലിയുടെ ഉള്‍പ്പെടെയുള്ള തിരക്കുകള്‍ക്ക് വലിയ ആശ്വാസമാകുന്ന കാര്യമാണിത്. ഇത് സംബന്ധിച്ച് യാത്രക്കാർക്ക് റെയിൽവേ സന്ദേശങ്ങള്‍ അയച്ചു.

'നിങ്ങളുടെ ഉത്സവങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കൂ' എന്ന എസ്എംഎസ് സന്ദേശത്തിൽ സർവിസുകളുടെ മറ്റ് വിവരങ്ങളും പരാമർശിക്കുന്നുണ്ട്. റെയിൽവേയുടെ എസ്എംഎസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിംഗുകളുടെ എണ്ണം ഇപ്പോൾ വർധിച്ചു' എന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.

യാത്രക്കാരുടെ രീതിയും യാത്ര ചെയ്യുന്ന സ്ഥലങ്ങളും മനസിലാക്കാൻ പ്രത്യേക സർവേ നടത്തിയാണ് റെയിൽവെ സന്ദേശങ്ങള്‍ അയച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രത്യേക സംസ്ഥാനങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്‌ത ആളുകളുടെ യാത്രാ രീതികളും യാത്രക്കാരുടെ ചരിത്രവും മനസിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ടെലികോം ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹായത്തോടെയുള്ള സർവേ.

ഇത്തരത്തിൽ 50 ലക്ഷത്തോളം പേർക്കാണ് സന്ദേശം അയച്ചത്. പ്രത്യേക ട്രെയിനുകളെയും ക്രമീകരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും യാത്രക്കാരെ സന്ദേശങ്ങളിലൂടെ അറിയിച്ചു.

'റെയിൽവേ ഫെസ്‌റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഈ ട്രെയിനുകളെ കുറിച്ച് അറിയില്ല. അവർ പലപ്പോഴും സാധാരണ ട്രെയിനുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ സീറ്റുകളുടെ ലഭ്യതയില്ലാത്തതിനാൽ അവർക്ക് അവരുടെ യാത്രാ പ്ലാൻ ഉപേക്ഷിക്കേണ്ടി വരുന്നു, ഈ സാഹചര്യത്തിന് പരിഹാരം കാണാന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന്' സിപിആർഒ വിശദീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തുടനീളമുള്ള ഉത്സവ തിരക്ക് ഒഴിവാക്കുന്നതിനായി റെയിൽവേ 7000 പ്രത്യേക ട്രെയിനുകളാണ് അനുവദിച്ചത്. ദിവസേന 2 ലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ പുതിയ സർവിസുകൾക്ക് കഴിയും. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള ഉത്സവ കാലയളവിൽ 7000 പൂജ, ദീപാവലി, ഛാത്ത് സ്പെഷ്യൽ ട്രെയിനുകൾ വിന്യസിച്ച് റെയിൽവേ ഒരു കോടി യാത്രക്കാരെ വഹിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം സർവിസ് നടത്തിയ 4,429 ട്രെയിനുകളിൽ നിന്ന് 60 ശതമാനം വർധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ ട്രെയിനുകളിൽ എസി സ്പെഷ്യലുകൾ, എസി, സ്ലീപ്പർ, ജനറൽ കോച്ചുകൾ എന്നിവയുടെ മിക്‌സഡ് കോമ്പിനേഷനുള്ള ട്രെയിനുകൾ കൂടാതെ റിസർവ് ചെയ്യാത്ത സ്പെഷ്യൽ സർവിസുകളും ഉൾപ്പെടുന്നു.

ഈ ഫെസ്‌റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ വിവിധ റെയിൽവേ സോണുകളിൽ നിന്ന് രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്ക് ഓടുന്നുണ്ട്. ഇതു വഴി യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ മുൻകൂട്ടി എത്തിച്ചേരാനും അവരുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായി ഉത്സവങ്ങൾ ആഘോഷിക്കാനും അവരുടെ യാത്ര ആസൂത്രണം ചെയ്യാനും കൂടുതൽ എളുപ്പമാകും. ഈ പ്രത്യേക ട്രെയിനുകളുടെ ബുക്കിംഗ് റെയിൽവേ തുറന്നിട്ടുണ്ടെന്നും യാത്രക്കാർക്ക് സൗകര്യപ്രദമായ തീയതിക്കനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

Also Read:ദീപാവലി തിരക്ക്; ട്രെയിൻ യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പുമായി റെയില്‍വേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.