മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ ക്രിമിനലുകള്‍ക്കും സംരക്ഷണം നല്‍കുന്ന ഒരു സര്‍ക്കാരാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ളതെന്ന് പികെ ബഷീര്‍ എംഎല്‍എ. സ്വന്തം പാര്‍ട്ടിക്കാര്‍ എന്ത് തെറ്റ് ചെയ്‌താലും അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പികെ ബഷീര്‍ എംഎല്‍എ.
ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരൊറ്റ ഗവണ്‍മെന്‍റ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തലശേരി സെഷന്‍സ് കോടതി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍. എന്തുകൊണ്ട് പിപി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല?
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ സംവിധാനവുമുണ്ട് പാര്‍ട്ടിയും സര്‍ക്കാരും പിപി ദിവ്യയെ സംരക്ഷിക്കുകയാണ്. ആര്‍ക്കാണിവിടെ നീതി കിട്ടുക? ഉദ്യോഗസ്ഥര്‍ക്ക് കിട്ടുമോ ? സാധാരണക്കാര്‍ക്ക് കിട്ടുമോയെന്നും പികെ ബഷീര്‍ എംഎല്‍എ ചോദിച്ചു. ആര്‍ക്കും നീതി കിട്ടില്ലെന്നും പികെ ബഷീര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
Also Read: പി പി ദിവ്യ പാർട്ടിയിൽ നിന്ന് പുറത്തേക്കോ? ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്.