ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം; പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് സമൻസ് - AKG center attack case - AKG CENTER ATTACK CASE

എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ സാക്ഷികളായ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എകെജി സെൻ്റർ ഓഫീസ് സെക്രട്ടറി ബിജു ഉൾപ്പെടെയുള്ളവര്‍ക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സമൻസ് അയച്ചു.

AKG CENTER ATTACK TVM  VD SATHEESAN AKG CENTER  എകെജി സെന്‍റര്‍ ആക്രമണം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
Opposition leader VD Satheesan, AKG Centre (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 7:15 AM IST

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ സാക്ഷികൾക്ക് സമൻസ്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എകെജി സെൻ്റർ ഓഫിസ് സെക്രട്ടറി ബിജു ഉൾപ്പെടെയുള്ളവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സമൻസ് അയച്ചത്. നേരത്തെ, മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയ നടപടി ശരിയല്ലെന്നും ഹര്‍ജി വീണ്ടും പരിഗണിക്കമമെന്നുമുള്ള ജില്ലാ കോടതി നിർദേശ പ്രകാരമാണ് ഹർജി വീണ്ടും പരിഗണിച്ചത്.

2022 ജൂണ്‍ 30ന് രാത്രി 11.45 ന് എകെജി സെന്‍ററിന് നേരെയുണ്ടായ പടക്കമേറില്‍ വന്‍ സ്‌ഫോടന ശബ്‌ദമാണ് കേട്ടതെന്ന ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍റെയും മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതിയുടെയും പ്രസ്‌താവനകള്‍ കലാപ ആഹ്വാനം ആണെന്നും അതിനെതിരെ കേസ് എടുക്കണമെന്നുമുളള സ്വകാര്യ ഹര്‍ജിയാണ് മജിസ്‌ട്രേറ്റ് കോടതി തളളിയത്.

ഇതിനെതിരെ കണിയാപുരം സ്വദേശി നവാസ് ജില്ല കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ജില്ല കോടതി നിര്‍ദേശം. സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹര്‍ജി തളളിയ നടപടി ശരിയല്ലെന്നും ജില്ല കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് വേണ്ടി ശേഖർ ജി. തമ്പി ഹാജരായി.

Also Read :എകെജി സെൻ്റർ ആക്രമണ കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ്റെ ജാമ്യാപേക്ഷ തള്ളി

ABOUT THE AUTHOR

...view details