കൊല്ലം : കൊടുംചൂടില്‍ വെന്തുരുകുന്ന കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി വേനല്‍ മഴ. വേനൽച്ചൂടിൽ ആശ്വാസമായി നഗരത്തിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ കാര്യമായ നാശനഷ്‌ടങ്ങൾ ഒന്നുമുണ്ടായില്ല.
ശക്തമായി പെയ്‌ത മഴ പിന്നീട് തോരുകയായിരുന്നു. പെട്ടെന്ന് മഴ അവസാനിച്ചതു കൊണ്ട് വെള്ളക്കെട്ടും ഉണ്ടായില്ല. അപ്രതീക്ഷിതമായി പെയ്‌ത മഴ നഗരവാസികളെ നനയിച്ചു. ഉച്ചതിരിഞ്ഞതോടെ മഴ മേഘങ്ങൾ രൂപപ്പെട്ടിരുന്നു, രാവിലെ മുതൽ ഉച്ചവരെ കനത്ത ചൂടാണനുഭപ്പെട്ടിരുന്നത് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാറുണ്ടായിരുന്നു.