പത്തനംതിട്ട:ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ഓമല്ലൂര്‍ മുള്ളനിക്കാട് അച്ചന്‍കോവിലാറിലെ കോയിക്കല്‍ കടവില്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. പുഴയ്ക്ക് സമീപത്തെ ടര്‍ഫില്‍ കളിക്കാൻ എത്തിയതായിരുന്നു കുട്ടികള്‍. കളി കഴിഞ്ഞ് പുഴയില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി. പൊടുന്നനെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.