കേരളം

kerala

ETV Bharat / state

അധ്യാപകന് സ്ഥലം മാറ്റം; തിരികെ കൊണ്ടുവരാനും കൊണ്ടുവരാതിരിക്കാനും പ്രതിഷേധം

വിദ്യാർഥികൾക്കിടയിൽ തമിഴ്- മലയാളം എന്ന ചേരിതിരിവ് ഉണ്ടാക്കാൻ അധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം

Protest to bring back Teacher  Students and Parents Strike  School Students Strike  Teacher Transferred
Teacher Transferred ; Students and Parents Take Splited Strike

By ETV Bharat Kerala Team

Published : Mar 19, 2024, 3:44 PM IST

അധ്യാപകനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

ഇടുക്കി : അധ്യാപകനെ സ്ഥലം മാറ്റിയതിനെതിരെ ചേരിതിരിഞ്ഞ് പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും. നെടുംകണ്ടം പാമ്പാടുംപാറ ഗവൺമെന്‍റ് തമിഴ് -മലയാളം മീഡിയം സ്‌കൂളിലെ അധ്യാപകനായ സുരേഷിനെ സ്ഥലം മാറ്റിയതുമായി ബന്ധപെട്ടാണ് പ്രതിഷേധം ഉയർന്നത്. സ്‌കൂളിൽ തമിഴ് -മലയാളം എന്ന ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസമാണ് അധ്യാപകനെ സ്ഥലം മാറ്റിയത്.

മികച്ച അധ്യാപകനെ ചിലരുടെ ഇടപെടലുകൾ കാരണം മനഃപൂർവ്വം സ്ഥലം മാറ്റുകയായിരുന്നുവെന്നും അദ്ദേഹത്തെതിരികെ നിയമിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചാണ് ഒരു വിഭാഗം രക്ഷിതാക്കളും കുട്ടികളും സ്‌കൂളിലും പഞ്ചായത്ത്‌ ഓഫിസിലും പ്രതിഷേധിച്ചത്. അധ്യാപകനെ സ്‌കൂളിൽ തിരികെ നിയമിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.

എന്നാൽ സ്ഥലംമാറ്റം ലഭിച്ച അധ്യാപകൻ തമിഴ് -മലയാളം എന്നിങ്ങനെ വിദ്യാർഥികൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നും ഇതിന് മുൻപും സ്‌കൂളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ അധ്യാപകനെതിരെ പല ആരോപണങ്ങളും ഉണ്ടെന്നും അതിന്‍റെ പേരിൽ ഒരു വർഷം മുൻപ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു വെന്നുമാണ് മറു വിഭാഗം ആരോപിക്കുന്നത്.

ABOUT THE AUTHOR

...view details