ടെക്‌സാസ് (യുഎസ്എ): 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചെത്തിയ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ടെക്‌സാസിലെ ആർലിങ്ടണിലുള്ള എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ബ്ലോക്ക്ബസ്റ്റർ ബോക്‌സിങ് മത്സരത്തിൽ 27 കാരനായ ജേക്ക് പോളാണ് വെറ്ററൻ ടൈസണെ പരാജയപ്പെടുത്തിയത്. 78-74 എന്ന സ്കോറിലാണ് ജേക്കിന്‍റെ ജയം.
പ്രീ മാച്ച് പ്രസന്‍റേഷനിൽ ടൈസണ്‍ ജേക്ക് പോളിന്‍റെ മുഖത്ത് അടിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. താന്‍ തോല്‍ക്കില്ലായെന്ന് പറഞ്ഞ് ടൈസണ്‍ വെല്ലുവിളിച്ചതിനാല്‍ മത്സരത്തിന് മുമ്പ് തന്നെ പിരിമുറുക്കമുണ്ടായിരുന്നു. മത്സരത്തിന്‍റെ ആദ്യ റൗണ്ടുകളിൽ ടൈസൺ വിജയിച്ചു. എന്നാല്‍ അവസാനം ക്ഷീണവും പ്രായവും ടൈസനെ പിടികൂടി. ആദ്യ രണ്ട് റൗണ്ടുകളും ഗംഭീരമായ ശൈലിയിൽ ഇതിഹാസം താരം മുന്നിട്ടുനിന്നു.
A ringside look at #PaulTyson 👀 pic.twitter.com/WZlzvJ7gKX
— Netflix (@netflix) November 16, 2024
ഇതിനുശേഷം ടൈസന്‍റെ കാലുകൾ തളർന്നു തുടങ്ങുകയും നടത്തം പതുക്കെയായി. ഇത് പോളിന് ഒരു തിരിച്ചുവരവിനുള്ള അവസരം നൽകി. അഞ്ചാം റൗണ്ടിന്‍റെ തുടക്കത്തിൽ ടൈസന്‍റെ ഇടത് ഹുക്ക് പോളിനെ പിടിച്ചുകുലുക്കി. അവസാനം പോൾ നല്ല ഷോട്ടുകൾ ഇറക്കി ടൈസനെ തകര്‍ക്കുകയായിരുന്നു.
Jake Paul and Mike Tyson at the end of 8 rounds. #PaulTyson pic.twitter.com/YFdcUrkPZk
— Netflix (@netflix) November 16, 2024
മത്സരത്തിനിടെ കാലുകൾക്ക് ഊർജം ലഭിക്കാത്തതാണ് ടൈസനെ വിഷമിപ്പിച്ചത്. റൗണ്ടുകൾ പുരോഗമിക്കുമ്പോൾ ടൈസൺ ക്ഷീണിതനായി കാണപ്പെട്ടു. ലോകമെമ്പാടുമുള്ള ബോക്‌സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. ജൂലൈയിൽ നടത്താൻ നിശ്ചയിച്ച മത്സരമാണ് ഇന്ന് നടന്നത്. താരത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് മത്സരം വൈകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Prime @MikeTyson would have destroyed @jakepaul in 90 seconds. A 58yr-old Tyson went 8 rounds against a much fitter and very capable boxer half his age. Mock him all you like, but Mike’s got the heart of a lion, balls of steel, and will always be an absolute legend. pic.twitter.com/VdfUtn7Org
— Piers Morgan (@piersmorgan) November 16, 2024
മെഗാ പോരാട്ടത്തിലൂടെ 40 മില്യൺ യുഎസ് ഡോളർ (ഏകദേശം 337 കോടി രൂപ) ജേക്ക് പോൾ നേടുമെന്നാണ് റിപ്പോർട്ടുകൾ. വെറ്ററൻ ബോക്‌സർ മൈക്ക് ടൈസന് 20 മില്യൺ യുഎസ് ഡോളർ (ഏകദേശം 168 കോടി രൂപ) ലഭിക്കും.
Also Read: ലോകം കാത്തിരുന്ന മത്സരത്തിനായി ടൈസണ്‍ വീണ്ടും റിങ്ങില്‍, പോരാട്ടത്തിന് മുന്‍പേ അടിപൊട്ടി