തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മണകാട് സ്വദേശി മനോജിനെതിരെ (44) ജസ്റ്റിസ് ആർ രേഖയുടെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടിവരുമെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.
കുട്ടിയുടെ സംരക്ഷകൻ ആകേണ്ട അധ്യാപകനായ പ്രതി ചെയ്‌ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്‌ജി വിധി ന്യായത്തിൽ എടുത്തു പറഞ്ഞു. 2019 ജൂലൈ 2നാണ് കേസിനാസ്‌പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ മനോജ് വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലിൽ പകര്‍ത്തുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക