ഇടുക്കി : പഠനയാത്രയ്‌ക്കായി വാടകക്കെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഇരട്ടയാർ സ്വദേശി ദിയ ബിജുവിനാണ് ബസിൽ നിന്നു വീണ് പരിക്കേറ്റത്. (Student Fell From ksrtc bus) കെഎസ്ആടിസി ബസ് വാടകക്കെടുത്ത് സ്‌കൂളിൽ നിന്ന് എറണാകുളം ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (Central Marine Fisheries Research Institute Ernakulam) പഠനയാത്ര പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.
കീരിത്തോടിനു സമീപം പകുതിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത് (KSRTC Accident ). ഓട്ടത്തിനിടെ ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കൽ കോളജിലുമെത്തിച്ചു (Idukki Medical College ). കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.