കായിക പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു - Kottayam Student death - KOTTAYAM STUDENT DEATH
ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കവെ പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു
![കായിക പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു - Kottayam Student death KOTTAYAM STUDENT DEATH GIRL COLLAPSED DEATH STUDENT DIED IN TURFF GIRL DIED IN KOTTAYAM](https://etvbharatimages.akamaized.net/etvbharat/prod-images/21-03-2024/1200-675-21041530-thumbnail-16x9-studentdeath.jpg)
Student Died After Resting Sports Training
Published : Mar 21, 2024, 8:48 PM IST
കോട്ടയം:പാലായിൽ സ്വകാര്യ ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്‌ണയാണ് മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ഗൗരി കൃഷ്‌ണ.