കോഴിക്കോട്:ചാത്തമംഗലം എൻഐടിയിലെ സാനിറ്റേഷൻ വിഭാഗം ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി എൻഐടി മാനേജ്മെൻ്റ്. അൻപത്തിയഞ്ച് വയസ്സ് കഴിഞ്ഞ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള എൻഐടിയുടെ തീരുമാനത്തിനെതിരെ സമരം ചെയ്‌തതിനാണ് നടപടി.
ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ 162 സാനിറ്റേഷൻ വിഭാഗം ജീവനക്കാരികളെ എൻഐടി ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കാതെ മാനേജ്മെൻ്റ് പ്രധാന കവാടത്തിനു മുൻപിൽ തടഞ്ഞു. അപ്രതീക്ഷിതമായി മുഴുവൻ സാനിറ്റേഷൻ ജീവനക്കാരെയും തടഞ്ഞത് എൻഐടി കവാടത്തിനു മുൻപിൽ വലിയ പ്രതിഷേധത്തിനിടയാക്കി.
സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗത്തിലേക്ക് പുതിയ കരാർ കമ്പനി എത്തിയതോടെയാണ് എൻഐടിയിൽ പ്രശ്‌നങ്ങൾക്ക് തുടക്കമായത്. നിലവിൽ അറുപത് വയസ്സ് വരെ ജോലി ചെയ്യാമായിരുന്ന സ്ഥാനത്ത് പുതിയ കമ്പനി എത്തിയതോടെ അൻപത്തിയഞ്ച് വയസ്സാക്കി ചുരുക്കി.