തിരുവനന്തപുരം :സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 200 കോടി അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാരിന്‍റെ വിപണി ഇടപെടല്‍ പ്രവർത്തനങ്ങൾ നടപ്പാക്കിയതിന്‍റെ ഭാഗമായാണ് സപ്ലൈക്കോയ്ക്ക് തുക അനുവദിച്ചിരിക്കുന്നത്. ഫണ്ട് ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി; 200 കോടി അനുവദിച്ച് സർക്കാർ - SUPPLYCO CRISIS - SUPPLYCO CRISIS
ഫണ്ട് വകമാറ്റി ചെലവഴിക്കാൻ പാടില്ല. തുക അനുവദിച്ചത് സർക്കാരിന്‍റെ വിപണി ഇടപെടല്‍ പ്രവർത്തനങ്ങൾ നടപ്പാക്കിയതിന്‍റെ ഭാഗമായി.
![സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി; 200 കോടി അനുവദിച്ച് സർക്കാർ - SUPPLYCO CRISIS 200 CRORES SANCTIONED SUPPLYCO SUPPLYCO FINANCIAL CRISIS KERALA GOVERMENT](https://etvbharatimages.akamaized.net/etvbharat/prod-images/24-03-2024/1200-675-21061588-thumbnail-16x9-supplyco.jpg)
Published : Mar 24, 2024, 2:31 PM IST
ഫണ്ട് അനുവദിച്ചിരിക്കുന്ന നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. യാതൊരു കാരണവശാലും വകമാറ്റി ചെലവഴിക്കാൻ പാടില്ല. ഇനം തിരിച്ചുള്ള ചെലവുകൾക്ക് സ്റ്റേറ്റ്‌മെന്‍റും മാതൃകരൂപത്തിലുള്ള വിനിയോഗ സർട്ടിഫിക്കറ്റും അടുത്ത റിലീസിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതോടെ സപ്ലൈകോയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വഴിയൊരുങ്ങുകയാണ്.
സബ്‌സിഡി സാധനങ്ങള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തിത്തുടങ്ങി. അരി, മുളക്, കടല, ഉഴുന്ന്, ചെറുപയര്‍, വെളിച്ചെണ്ണ എന്നിവയാണ് എത്തി തുടങ്ങിയത്. ബാക്കി ഏഴു ഇനം സാധനങ്ങള്‍ക്ക് ടെണ്ടര്‍ നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി പരിഹരിക്കാൻ ഊർജ്ജിത നീക്കം നടത്തുകയാണ് സർക്കാർ.