തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കും സൈബർ സെല്ലിനും ഡിജിപിക്കും പരാതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വൺ മാത്‌സ് പരീക്ഷ ചോദ്യപേപ്പറുകള്‍ ആണ് ചോര്‍ന്നത്.
യുട്യൂബ് ചാനല്‍ വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ചാനലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിനു പുറത്തു നിന്നുമാണ് ചോദ്യപേപ്പര്‍ അച്ചടി. ഗുരുതരമായ പ്രശ്‌നമാണ് സംഭവിച്ചതെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ പുനസംഘടിപ്പിക്കുന്ന വിഷയത്തിൽ അടുത്തയാഴ്‌ച തീരുമാനം എടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്‌ചക്കും സര്‍ക്കാര്‍ തയ്യാറല്ല. രണ്ടു സെറ്റ് ചോദ്യപേപ്പറായിരുന്നു തയ്യാറാക്കിയിരുന്നത്. ചോദ്യപ്പേര്‍ വിതരണം ചെയ്യുന്നവരും തയ്യാറാക്കുന്നവരും അറിയാതെ ഇതു പുറത്തു പോകില്ല. സ്വകാര്യ ട്യൂഷന്‍ സെന്‍ററുകളില്‍ ഏതൊക്കെ അധ്യാപകരാണ് പോകുന്നതെന്ന് അന്വേഷിക്കും.
ട്യൂഷന്‍ സെന്‍ററുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമാണോ സംഭവമെന്നും അന്വേഷിക്കും. നേരായ രീതിയില്‍ പോകുന്ന സംവിധാനത്തെ തകര്‍ക്കാനാണ് ലക്ഷ്യമെന്നും സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയാണെന്നും' മന്ത്രി കൂട്ടിച്ചേര്‍ത്തു. നടപടികള്‍ക്ക് മുന്നോടിയായി തിങ്കളാഴ്‌ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുണ്ട്.
Also Read:വസ്‌ത്രധാരണത്തിന്‍റെ പേരില്‍ സ്‌ത്രീയെ വിലയിരുത്തരുത്; ഹൈക്കോടതി