തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ദാസിനി എന്ന സ്ത്രീ മരിച്ചു. വിനോദയാത്ര സംഘത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരിൽ 25 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും 7 പേരെ എസ്‌യുടിയിലും ചികിത്സയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ നെടുമങ്ങാട് ആശുപത്രിയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബസിൽ ഉണ്ടായിരുന്ന പ്രിയ എന്ന യുവതിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: കെഎസ്‌ആർടിസി ബസ് അപകടം; ആറ് ശബരിമല തീർഥാടകർക്ക് പരിക്ക്