ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. ജനുവരി 31 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ഘട്ടമായി പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനം നടക്കും. ജനുവരി 31 ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.
'ബഹുമാനപ്പെട്ട രാഷ്ട്രപതി 2025 ജനുവരി 31 ന് രാവിലെ 11 മണിക്ക് ലോക്‌സഭാ ചേംബറിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2025-26 ലെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ന് ലോക്‌സഭയിൽ അവതരിപ്പിക്കും.' -പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു.
The Hon'ble President of India Smt Droupadi Murmu ji on the recommendation of the Government of India, has approved summoning both Houses of Parliament for the Budget Session 2025 from 31st January, 2025 to 4th April 2025 (subject to exigencies of parliamentary business).
— Kiren Rijiju (@KirenRijiju) January 17, 2025
-The… pic.twitter.com/pCVXIEexXp
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗത്തിൽ ഒമ്പത് സിറ്റിങ്ങുകൾ ഉണ്ടാകും, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകും, ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിര്‍മല സീതാരാമൻ മറുപടി നൽകും. തുടർന്ന് ബജറ്റ് നിർദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്‍റ് ഇടവേള എടുക്കും.
മാർച്ച് 10 മുതൽ വീണ്ടും യോഗം ചേർന്ന് വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍ഡുകൾക്കായുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുകയും ബജറ്റ് പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യും. സമ്മേളനം ഏപ്രിൽ 4 ന് അവസാനിക്കും. മുഴുവൻ ബജറ്റ് സമ്മേളനത്തിന് 27 സിറ്റിങ്ങുകൾ ഉണ്ടാകും.
Also Read: 'രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾ രാജ്യം വിട്ടാലും വിചാരണ നടത്താം': അമിത് ഷാ