കാസർകോട് : സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. റിയാസ് മൗലവി കൊലപാതക കേസിൽ ഒന്നാം പ്രതി കേളുഗുഡെ സ്വദേശി അജേഷ്, കുമ്പള സ്വദേശി സിദ്ധിഖ് എന്നിവരാണ് അറസ്റ്റിലായത്. റിയാസ് മൗലവി കൊലപാതക കേസിൽ കോടതി വെറുതെ വിട്ടതിനു പിന്നാലെ മുസ്ലിം പള്ളികൾ തകർക്കുമെന്ന് അജേഷ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്‌തിരുന്നു.
'മുസ്ലിം പള്ളികള്‍ തകര്‍ക്കും': സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; രണ്ട് പേർ അറസ്റ്റിൽ - Spreading Hate Through Social Media
റിയാസ് മൗലവി കൊലപാതക കേസിൽ കോടതി വെറുതെ വിട്ടതിനു പിന്നാലെ മുസ്ലിം പള്ളികൾ തകർക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം.
Published : Jul 6, 2024, 9:40 PM IST
റിയാസ് മൗലവി കൊലപാതക കേസിലെ മൂന്ന് പ്രതികളുടെയും തലയെടുക്കാൻ ആഹ്വാനം ചെയ്‌തതിനാണ് സിദ്ധിഖിനെ അറസ്റ്റ് ചെയ്‌തത്. റിയാസ് മൗലവി കൊലക്കേസ് വിധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത് എത്തിയിരുന്നു. കോടതി വിധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കും അത് പങ്കുവക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.