തിരുവനന്തപുരം :വിഷു, മധ്യവേനല്‍ അവധി എന്നിവ കണക്കിലെടുത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്നും പ്രതിവാര പ്രത്യേക തീവണ്ടി സര്‍വ്വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കും (ട്രെയിന്‍ നമ്പര്‍ 06083) തിരിച്ചും (നമ്പര്‍ 06084) ലോകകമാന്യ തിലകില്‍ നിന്ന് കൊച്ചുവേളിയിലേക്കും (നമ്പര്‍ 01463) തിരിച്ചും (നമ്പര്‍ 01464) പ്രതിവാര ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.
കൊച്ചുവേളി-എസ്എംവിടി ട്രെയിന്‍ എല്ലാ ചൊവ്വാഴ്‌ചകളിലും വൈകിട്ട് 6.05-ന് കൊച്ചു വേളിയില്‍ നിന്ന് തിരിച്ച് പിറ്റേ ദിവസം രാവിലെ ബെംഗളൂരുവില്‍ എത്തിച്ചേരും. കൊച്ചുവേളിയില്‍ നിന്ന് ഏപ്രില്‍ 9, 16, 23, 30 മെയ് 7, 14, 21, 28 തീയതികളിലാണ് സര്‍വ്വീസ്. ബെംഗലുരു എസ്എംവിടിയില്‍ നിന്ന് എല്ലാ ബുധനാഴ്‌ചകളിലും ഉച്ചയ്ക്ക് 12.45 ന് തിരിച്ച് പുലര്‍ച്ചെ 6.45ന് കൊച്ചുവേളിയിലെത്തിച്ചേരും.
- കൊച്ചുവേളി-എസ്എംവിടി ബംഗലുരു(നമ്പര്‍ 06083) പ്രതിവാര ട്രെയിനിന്‍റെ സ്‌റ്റോപ്പുകള്‍:
കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡനൂര്‍, തിരുപ്പൂര്‍, ഈറോഡ് ജങ്ഷന്‍, സേലം ജങ്ഷന്‍, ബംഗാര്‍പേട്ട്, കൃഷ്‌ണരാജപുരം.
സറ്റോപ്പുകള്‍:
കൃഷ്‌ണരാജപുരം, ബംഗാര്‍പേട്ട്, സേലം ജങ്ഷന്‍, ഈ റോഡ് ജങ്ഷന്‍, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കൊല്ലം ജങ്ഷന്‍.
- ലോകമാന്യ തിലകില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ട്രെയിന്‍: