ആലപ്പുഴ :പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേധിത സുബ്രഹ്മണ്യനെ തടഞ്ഞ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കൾക്ക് ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫിസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരുമെന്ന് ശോഭ സുരേന്ദ്രൻ. വിഷയത്തില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെയാണ് പ്രതികരണം വ്യക്തമാക്കി മാധ്യമങ്ങളോട് സംസാരിച്ചത്. സിപിഎം, ലീഗ് ഐക്യമാണ് പൊന്നാനിയിൽ കണ്ടത്. എസ്എഫ്ഐയും എംഎസ്എഫും ഒരുമിച്ചാണ് ബിജെപി സ്ഥാനാർഥിയെ തടഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
'പണ്ട് നായനാരെ ബിജെപി ഒന്നുമല്ലാത്ത കാലത്ത് ഞങ്ങൾ കാലുകുത്തിച്ചിട്ടില്ല. ആ ചരിത്രമൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്നെന്നും, കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സിപിഎം - ലീഗ് നേതാക്കൾ അതോർത്താൽ നന്ന്' എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.