കോട്ടയം :ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഗുരുവായൂർ മധുര എക്‌സ്‌പ്രസിൽ സഞ്ചരിക്കവെയാണ് പാമ്പ് കടിച്ചുവെന്ന് യാത്രക്കാരൻ പറഞ്ഞത്. ഏറ്റുമാനൂർ സ്‌റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് തെങ്കാശി സ്വദേശി കാർത്തികിനെ (23)യാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം ; പാമ്പല്ല എലിയെന്ന് റെയിൽവേ - Snake Bite On Passenger In Train - SNAKE BITE ON PASSENGER IN TRAIN
ഗുരുവായൂർ മധുര എക്‌സ്‌പ്രസിൽ സഞ്ചരിക്കവെ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Published : Apr 15, 2024, 12:37 PM IST
ഇന്ന് രാവിലെ മധുര ഗുരുവായൂർ പാസഞ്ചർ എക്‌സ്‌പ്രസിലാണ് (ട്രെയിൻ നമ്പർ - 16328) സംഭവം. ആറാമത്തെ ബോഗിയിൽ ആണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്ന് യാത്രക്കാർ പറഞ്ഞു. അതേ സമയം എലിയാണ് കടിച്ചതെന്നാണ് റെയിൽവേ പറയുന്നത്. ബോഗി സീൽ ചെയ്‌തതായി അധികൃതർ അറിയിച്ചു.
ALSO READ : ഉത്സവം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; കോട്ടയത്ത് ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ചു