കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് വീണ്ടും ജലവിതരണം മുടങ്ങും; ഉപഭോക്താക്കള്‍ മുന്‍കരുതലെടുക്കണമെന്നും അറിയിപ്പ് - WaterSupply Will Interrupted IN TVM - WATERSUPPLY WILL INTERRUPTED IN TVM

തലസ്ഥാനത്ത് വീണ്ടും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി. സെപ്‌റ്റംബർ 24ന് പകൽ 10 മണി മുതൽ രാത്രി 12 മണിവരെ ജലവിതരണം തടസപ്പെടും. പുതിയ പൈപ്പ് ലൈന്‍ കണക്‌ട് ചെയ്യുന്നതിന്‍റെ ഭാഗമായാണ് വിതരണം താത്‌കാലികമായി നിര്‍ത്തിവയ്‌ക്കുക.

SMART CITY PROJECT  WATER AUTHORITY CAUTION  Water Supply Will Interrupt  തലസ്ഥാനത്ത് ജലവിതരണം മുടങ്ങും
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 19, 2024, 3:29 PM IST

തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. സ്‌മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ-മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുക, പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്‌ട് ചെയ്യുക തുടങ്ങിയ ജോലികളുടെ ഭാഗമായാകും സെപ്റ്റംബർ 24ന് കുടിവെള്ള വിതരണം മുടങ്ങുക.

വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സിഎസ്എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ പകൽ 10 മണി മുതൽ രാത്രി 12 മണി വരെ ജലവിതരണം തടസപ്പെടും. അതിനാൽ തന്നെ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം റെയിൽവേ ട്രാക്ക് നവീകരണത്തിന്‍റെ ഭാഗമായി ഓണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ തലസ്ഥാനത്ത് കുടിവെള്ള വിതരണം താറുമാറായതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരിന്നു.

Also Read:തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; പമ്പിങ് ആരംഭിച്ചു, വിതരണം ഭാഗികമായി പുനസ്ഥാപിച്ചു

ABOUT THE AUTHOR

...view details