കോഴിക്കോട് :മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. വാകയാട് പുറ്റിങ്ങലത്ത് എ.പി. സുബിൻ ദാസ് (25), എറണാകുളം വലിയ പറമ്പിൽ വാലുമ്മൽ റോഡ് മുണ്ടംവേലി വി.ജെ മേരി (30) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നടുവണ്ണൂരിലെ സിൻ വെസ്‌റ്റ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്കുവളകൾ പണയംവച്ചത്.
മുക്കുപണ്ടം പണയംവച്ച് 1,12,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അതിനുശേഷം പലയിടത്തും ഇവർ യാത്ര ചെയ്‌തിരുന്നു. മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന മാഫിയ സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.