പാലക്കാട്:ഷൊർണൂരിൽ ട്രെയിൻ തട്ടി 2 സ്‌ത്രീകള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളായ ലക്ഷ്‌മണൻ, വള്ളി, റാണി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം.
ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് ശുചീകരണ തൊഴിലാളികൾ - SHORNUR TRAIN ACCIDENT 4 DIED
അപകടം ട്രാക്കിൽ നിന്നും മാലിന്യങ്ങൾ മാറ്റുന്നതിനിടെ.
Representative Image (ETV Bharat)
Published : Nov 2, 2024, 4:30 PM IST
ഷൊർണൂർ പാലത്തിന് സമീപത്തായാണ് അപകടം നടന്നത്. ട്രാക്കിൽ നിന്നും മാലിന്യങ്ങൾ മാറ്റുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.