കേരളം

kerala

ETV Bharat / state

മുന്തിരി കൃഷിയിൽ ശോഭിച്ച് ശോഭ സുരേഷ് ; ഒറ്റച്ചെടിയിൽ വിളഞ്ഞത് 30 ഓളം മുന്തിരിക്കുലകൾ - Shobha Suresh S Grape Cultivation

വയല്‍ പ്രദേശത്ത് മുന്തിരി വിളയിച്ച് ശോഭ സുരേഷ്. ഒറ്റ ചെടിയിൽ നിന്ന് ലഭിച്ചത് 30 ഓളം മുന്തിരിക്കുലകൾ. അടുത്ത ലക്ഷ്യം മുന്തിരി തോട്ടമെന്ന് ശോഭ.

By ETV Bharat Kerala Team

Published : Jul 5, 2024, 5:39 PM IST

GRAPE CULTIVATION  GRAPE CULTIVATION IN KANNUR  മുന്തിരി കൃഷിയിൽ വിജയിച്ച് ശോഭ  മുന്തിരി കൃഷി
Shobha Suresh'S Grape Cultivation (ETV Bharat)

മുന്തിരി കൃഷിയിൽ ശോഭിച്ച് ശോഭ (ETV Bharat)

കണ്ണൂർ :ഏക്കറുകണക്കിന് വിസ്‌തൃതിയിൽ പടർന്നു കിടക്കുന്ന പാട ശേഖരമാണ് കണ്ണൂരിലെ കണ്ണപുരം അയ്യോത്ത്. നെല്ലല്ലാതെയുള്ള മറ്റു കൃഷികൾ അപൂർവം ആയി മാത്രം വേരുപിടിക്കുന്ന പ്രദേശമാണിത്. ഇങ്ങനെയൊരു സ്ഥലത്ത് മുന്തിരി കൃഷി സാധ്യമാകുമോ?

ഈ സംശയത്തിനുള്ള ഉത്തരമാണ് ശോഭ സുരേഷ്. 2021 ലാണ് ശോഭ മുന്തിരി ചെടി വാങ്ങുന്നത്. മുന്തിരികൃഷിയെ കുറിച്ചോ അതിന്‍റെ പരിപാലനത്തെ കുറിച്ചോ യാതൊരു അറിവും ഇല്ലാതിരുന്ന ശോഭയുടെ കൃഷി ആദ്യ വർഷങ്ങളിൽ തീർത്തും പരാജയമായിരുന്നു.

എന്നാൽ ആ പരാജയത്തിൽ തളർന്ന് വീഴാൻ ശോഭ തയ്യാറായില്ല. ചെടി വാങ്ങിയ സ്ഥലത്ത് നിന്ന് തന്നെ അതിന്‍റെ പരിപാലനത്തെ കുറിച്ച് ചോദിച്ചറിഞ്ഞ് ശോഭ വീണ്ടും കളത്തിലിറങ്ങി. ഇനി പരാജയപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തോടെ. ആർത്തുപെയ്യുന്ന ഈ മഴക്കാലത്തും ഒറ്റ ചെടിയിൽ 30 ഓളം മുന്തിരിക്കുലകളാണുണ്ടായത്.

പരാജയം വിജയത്തിന്‍റെ മുന്നോടി എന്ന് പറയുന്ന പോലെ, ശോഭയുടെ മുന്തിരി കൃഷിയും വിജയം കണ്ടു. വരും നാളുകളിൽ കൃഷി വ്യാപിപ്പിച്ചു മുന്തിരി തോട്ടം ഒരുക്കാൻ ആണ് ശോഭയുടെ ശ്രമം.

മുന്തിരി കൃഷി എങ്ങനെ ചെയ്യാം :കേരളത്തിന്‍റെ കാലാവസ്ഥയിൽ അപൂർവമായി മാത്രം വലിയ രീതിയിൽ ചെയ്യാൻ കഴിയുന്ന കൃഷിയാണ് മുന്തിരി. വേനൽക്കാലത്ത് മിതമായ താപനിലയുള്ള പർവത പ്രദേശങ്ങളിലാണ് മുന്തിരി ധാരാളമായി വിളയുന്നത്.

ഏത് കാലത്തും നടാവുന്ന ഒന്നാണ് മുന്തിരി എങ്കിലും കായ്‌ച്ച് പാകമാവുന്നത് നല്ല തണുപ്പുള്ള കാലത്ത് ആണ്. വെയില്‍ അത്യാവശ്യമായതുകൊണ്ട് നല്ല വെയില്‍ കിട്ടുന്നിടമാണ് മുന്തിരി നടാൻ നല്ലത്. വര്‍ഷം തോറും ശിഖരം കോതല്‍ (പ്രൂണിങ്) ആണ് പരിചരണത്തില്‍ ഏറ്റവും മുഖ്യം. ഇങ്ങനെ കിട്ടുന്ന വള്ളിക്കഷ്‌ണങ്ങളാണ് നടീലിന് ഉപയോഗിക്കുന്നത്.

ഇലകള്‍ നീക്കം ചെയ്‌താല്‍ പന്തല്‍ വള്ളി മാത്രമായി കാണണം. പൂവിട്ട് 120 ദിവസം കഴിയുമ്പോള്‍ കായ്‌കള്‍ പഴുത്ത് പാകമാകുന്നു. ചെടിയില്‍ വെച്ചുതന്നെ മുന്തിരി പഴുക്കണം. മുന്തിരി പച്ചയായി പറിച്ചുവച്ചാല്‍ പഴുക്കുകയില്ല.

വിളവെടുപ്പിന് ശേഷം കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ വിളവെടുക്കാം. പഴങ്ങള്‍ കിളി കൊത്താതിരിക്കാന്‍ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി നോക്കിയാല്‍ മുന്തിരി 30 വര്‍ഷം വരെ നിലനില്‍ക്കും എന്നതാണ് കണക്ക്.

Also Read:കുട്ടനാട്ടിലും പുഞ്ചക്കരിയിലും അല്ല... നെല്ല് വിളഞ്ഞത് നഗര ഹൃദയത്തിലെ മട്ടുപ്പാവിൽ, ഇത് കാച്ചില്‍ രവീന്ദ്രന്‍റെ 'വേറെ ലെവല്‍' കൃഷി

ABOUT THE AUTHOR

...view details