കേരളം

kerala

ETV Bharat / state

'വ്യാജ വാര്‍ത്ത നല്‍കി തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഇനി വെറുതെയിരിക്കില്ല': ശോഭ സുരേന്ദ്രൻ - Shobha Surendran getting emotional

ആലപ്പുഴയിൽ എൻഡിഎ മുന്നേറ്റം തടയാനായി കരിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്നു ഒരു മുന്നണി പ്രവർത്തിക്കുന്നതായി ശോഭ സുരേന്ദ്രന്‍.

SHOBHA SURENDRAN  BJP ALAPPUZHA  ശോഭ സുരേന്ദ്രൻ  ആലപ്പുഴ മണ്ഡലം
Shobha Surendran getting emotional in press meet

By ETV Bharat Kerala Team

Published : Apr 8, 2024, 6:57 PM IST

ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട്

ആലപ്പുഴ : ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ താന്‍ പരാതി നൽകിയെന്ന വ്യാജ വാർത്തയിലൂടെ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പിറന്നാള്‍ ദിനത്തില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ വികാരാധീനയായാണ് ശോഭ സുരേന്ദ്രൻ സംസാരിച്ചത്.

ഒരു ചാനൽ മുതലാളിയുടെ എജൻ്റ് കാണാൻ വന്നു. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്ന് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാനാണെന്ന് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ട് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തു. ആലപ്പുഴയിൽ എൻഡിഎ മുന്നേറ്റം തടയാനായി പുറമേ ഒരു മുന്നണി പ്രവർത്തിക്കുന്നുണ്ട്. അതിന് കരിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്നു. പിണറായിയുടെയും കെസി വേണുഗോപാലിൻ്റെയും ആളുകൾ ഇതിന് പിന്നിലുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഇനി വെറുതെയിരിക്കില്ലെന്നും ശോഭ സുരേന്ദ്രൻ മുന്നറിയിപ്പ് നല്‍കി.

Also Read :പൊന്നാനി നിയോജകമണ്ഡലം ഇന്ത്യയ്ക്ക് അകത്താണ്, ഓർത്താൽ നന്ന്; ശോഭ സുരേന്ദ്രൻ - SOBHA SURENDRAN AGAINST CPM

ABOUT THE AUTHOR

...view details