തിരുവനന്തപുരം :കർണാടകയിലെ ഷിരൂരിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രി കത്ത് നൽകി. മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ അർജുനായുള്ള തെരച്ചിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കത്തില്‍ ആവശ്യപ്പെട്ടു.
'ഷിരൂരിൽ രക്ഷാപ്രവർത്തനം നിർത്തരുത്': കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത് - Kerala cm letter to karnataka cm - KERALA CM LETTER TO KARNATAKA CM
അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം അവസാനിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.

Kerala cm letter to karnataka cm; don;t stop shiroor mission (ETV Bharat)
Published : Jul 28, 2024, 5:51 PM IST
രക്ഷാപ്രവർത്തനം നിർത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതരത്തിൽ ആവശ്യം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ സൂചിപ്പിക്കുന്നു. പോസിറ്റീവായ ഫലം ലഭിക്കുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം. ശക്തമായ രക്ഷാപ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും സിദ്ധരാമയ്യയ്ക്ക് നല്‍കിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
Also Read:ഷിരൂരിലെ രക്ഷാദൗത്യം: അര്‍ജുനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു, നാളെ വീണ്ടും പുനരാരംഭിക്കും