കൊല്ലം: ഗണേഷ് കുമാറിനെ പരിഹസിച്ച് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. കിടപ്പ് മുറിയിൽ നിന്ന് ഗണേഷ് കുമാറിൻ്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷം, പൈതൃകത്തില്‍ നിന്നും താനൊരിക്കലും വ്യതിചലിച്ച് പോയിട്ടില്ല. ഗണേഷിൻ്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
പ്രേമചന്ദ്രന്‍റെ പൂജാ മുറിയിൽ മോദിയുടെ ചിത്രം ഉണ്ടാകും എന്ന ഗണേഷ് കുമാറിന്‍റെ പരാമര്‍ശത്തിന് മറുപടിയായാണ് ഷിബു പത്രസമ്മേളനത്തിൽ പരിഹസിച്ചത്.
മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതിൽ കൃത്യമായ മത രാഷ്ട്രീയമാണെന്നും തീരദേശ - തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.