തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. കനത്ത പൊലീസ് കാവൽ മറികടന്ന് ഗവർണർ പ്രസംഗിച്ച സെനറ്റ് ഹാളിൻ്റെ മുന്നിൽ വരെ കടന്നുകയറി എസ്എഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (ഡിസംബർ 17) രാവിലെയാണ് സംഭവം. സംസ്‌കൃത വിഭാഗത്തിൻ്റെ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ തള്ളിക്കയറിയത്. രണ്ടര വർഷത്തിന് ശേഷമാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.