കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ - Woman Assaulted In KSRTC Bus - WOMAN ASSAULTED IN KSRTC BUS

കെഎസ്‌ആര്‍ടിസിയില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തൊടുപുഴ സ്വദേശിയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് യുവതി അതിക്രമത്തിനിരയായത്.

WOMAN SEXUALLY ASSAULTED  KSRTC SEXUAL ASSAULT  ACCUSED ARRESTED FOR SEXUAL ASSAULT  കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം
WOMAN ASSAULTED IN KSRTC BUS (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 2:57 PM IST

ഇടുക്കി:കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. യുവാവ് പിടിയില്‍. തൊടുപുഴ സ്വദേശി ഫൈസലാണ് പിടിയിലായത്.

കുന്ദമംഗലം സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് അതിക്രമത്തിന് ഇരയായത്. ഇന്നലെ (ജൂണ്‍ 19) വൈകിട്ടാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് യുവതിയെ ശല്യം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ വിവരം അറിയിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബസ് താമരശേരി എത്തിയപ്പോള്‍ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ALSO READ:നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം; ജിം പരിശീലകൻ അറസ്‌റ്റിൽ

ABOUT THE AUTHOR

...view details