കോഴിക്കോട് : ബാലുശേരി പറമ്പിന്‍ മുകളില്‍ റോഡ് അപകടത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു. താമരശേരി വെളിമണ്ണ പാലാട്ട് ഷാഹുല്‍ ഹമീദാണ് ലോറിക്കടിയില്‍ പെടാതെ രക്ഷപ്പെട്ടത്. ബാലുശേരി ഭാഗത്തുനിന്നും ഉള്ളിയേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു ഷാഹുല്‍ ഹമീദ്.
ബാലുശേരിയിൽ ലോറിയിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറി: യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - BALUSSERY LORRY SCOOTER ACCIDENT - BALUSSERY LORRY SCOOTER ACCIDENT
റോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് സ്‌കൂട്ടർ ലോറിയിൽ ഇടിക്കുന്നത്. തലനാരിഴയ്ക്കാണ് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത്. സംഭവം ബാലുശേരി പറമ്പിന്‍ മുകളില്‍.
Published : May 31, 2024, 2:19 PM IST
|Updated : May 31, 2024, 2:46 PM IST
ഇതേ ഭാഗത്തുനിന്നും കല്ലുമായി പോകുകയായിരുന്ന ലോറി പറമ്പിന്‍ മുകളില്‍ നിന്നും എരമംഗലം റോഡിലേക്ക് തിരിക്കുമ്പോള്‍ സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോറി നിര്‍ത്തി. സ്‌കൂട്ടര്‍ ലോറിയിലിടിച്ച വിവരം ലോറി ഡ്രൈവര്‍ നടുവണ്ണൂര്‍ സ്വദേശിയായ സിറാജ് അറിഞ്ഞിരുന്നില്ല. മുന്‍മദ്രസ അധ്യാപകനാണ് രക്ഷപ്പെട്ട 37 കാരനായ ഷാഹുല്‍ ഹമീദ്.
Also Read: ബസും ബൈക്കും കൂട്ടിയിടിച്ചു: പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം