കേരളം

kerala

സ്‌കൂൾ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം - school bus caught fire in kochi

By ETV Bharat Kerala Team

Published : Jul 10, 2024, 11:39 AM IST

കൊച്ചി കുണ്ടന്നൂരിൽ കുട്ടികളെ കയറ്റാനായി പുറപ്പെട്ട സ്‌കൂൾ ബസിന് തീപിടിച്ചു.

സ്‌കൂൾ ബസിന് തീപിടിച്ചു  SCHOOL BUS CAUGHT FIRE  NO CASUALITIES IN FIRE ACCIDENT  FIRE ACCIDENT IN KUNDANOOR
school bus caught fire (Etv Bharat)

സ്‌കൂൾ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം (Etv Bharat)

എറണാകുളം:കൊച്ചിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിൽ കുട്ടികളില്ലാത്ത സമയത്തായിരുന്നു അപകടം. കുണ്ടന്നൂരിൽ വച്ചാണ് ബസ് കത്തിയമർന്നത്. പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം റോഡരികിൽ നിർത്തുകയായിരുന്നു.

കുട്ടികളെ കയറ്റാനായി പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. കുട്ടികളില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തേവര സെൻ്റ്‌മേരീസ് യുപി സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്.

Also read: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഒന്‍പതാം വളവിന് സമീപം

ABOUT THE AUTHOR

...view details